മസ്കിന്റെ ഡ്റൈവറില്ലാ ടാക്സി റോഡിലിറങ്ങുന്നു

New Update
Hhvg cg

വാഷിങ്ടണ്‍: ഇലോണ്‍ മസ്കിന്റെ സ്വപ്ന പദ്ധതികളിലൊന്നായ ഡ്റൈവറില്ലാ ടാക്സി റോഡിലിറങ്ങാന്‍ തയാറെടുക്കുന്നു. ടെസ്ലയുടെ സെല്‍ഫ് ൈ്രഡവിങ് റോബോ ടാക്സി ടെക്സാസിലെ ഓസ്ററിനിലാണ് അവതരിപ്പിക്കാന്‍ പോകുന്നത്.

Advertisment

നിയന്ത്രിതമായാണ് ഇപ്പോള്‍ ഇത് പുറത്തിറക്കുന്നത്. വാഹനങ്ങള്‍ പ്രത്യേക മേഖലകളില്‍ മാത്രം ഒതുങ്ങുമെന്നും മസ്ക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തുടക്കത്തില്‍ ജീവനക്കാര്‍ക്കും ക്ഷണിക്കപ്പെട്ടവര്‍ക്കും മാത്രമേ റോബോടാക്സി ലഭ്യമാകൂ. മോശം കാലാവസ്ഥ, തിരക്കേറിയ ജംഗ്ഷനുകള്‍ എന്നിവ ഒഴിവാക്കാന്‍ ടെസ്ല പദ്ധതിയിടുന്നു. കൂടാതെ 18 വയസ്സിന് താഴെയുള്ള ആരെയും കയറ്റുകയുമില്ല.

നേരത്തെ, മാരകമായ അപകടത്തെത്തുടര്‍ന്ന് ജി.എമ്മിന്റെ ക്രൂസ് എന്ന ഡ്റൈവറില്ലാ ടാക്സി നിര്‍ത്തലാക്കിയിരുന്നു. ടെസ്ലയും ഇതിനകം തന്നെ ടെക്സാസിലെ നിയമസഭാംഗങ്ങളില്‍ നിന്ന് എതിര്‍പ്പ് നേരിടുന്നുണ്ട്.

Advertisment