അമേരിക്കന്‍ സോഷ്യല്‍ മീഡിയയില്‍ വര്‍ദ്ധിച്ചുവരുന്ന ഇന്ത്യാ വിരുദ്ധ നിലപാടുകള്‍ക്ക് എതിരെ കനേഡിയന്‍ സംഗീതജ്ഞയും ഇലോണ്‍ മസ്‌കിന്റെ മുന്‍ പങ്കാളിയുമായ ഗ്രിംസ്, രംഗത്ത്. ‘താന്‍ ഒരു പകുതി ഇന്ത്യന്‍ കുടുംബത്തിലാണ് വളര്‍ന്നതെന്ന്’ വെളിപ്പെടുത്തിയിരിക്കുകയാണ് ഗ്രിംസ്. ഇന്ത്യക്കാര്‍ക്ക് എതിരെ പ്രചരിക്കുന്ന വംശീയ വിദ്വേഷത്തില്‍ ഗ്രിംസ് നിരാശ പ്രകടിപ്പിച്ചു.
‘എന്റെ രണ്ടാനച്ഛന്‍ ഇന്ത്യക്കാരനാണ്, ഒരു പകുതി ഇന്ത്യന്‍ കുടുംബത്തിന്റെ ബാല്യമുണ്ടായിരുന്നു എനിക്ക്, ഇന്ത്യന്‍ സംസ്‌കാരം പാശ്ചാത്യ സംസ്‌കാരത്തെ നന്നായി പ്രോത്സാഹിപ്പിക്കുന്നു’, അവര്‍ പോസ്റ്റിലൂടെ വെളിപ്പെടുത്തി. ട്രംപിന്റെ ടീമിലേയ്ക്ക് ഇന്ത്യക്കാരനായ ശ്രീരാമകൃഷ്ണന്റെ നിയമന പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇന്ത്യക്കാര്‍ക്കെതിരായ വംശീയ വിദ്വേഷം ഉയര്‍ന്നത്.
കാനഡയിലെ വന്‍കൂവറിലായിരുന്നു താന്‍ ജനിച്ചുവളര്‍ന്നതെന്നും മാതാപിതാക്കളുടെ വിവാഹമോചനത്തിനുശേഷം, അമ്മ വ്യവസായിയും വന്‍കൂവറിലെ ഈസ്റ്റ് ഇന്ത്യ കാര്‍പെറ്റ്സിന്റെ ഡയറക്ടറുമായ രവി സിദ്ധുവിനെ വിവാഹം കഴിക്കുകയും ചെയ്തുവെന്നും ഗ്രംസ് വെളിപ്പെടുത്തുന്നു. ഇന്ത്യന്‍-അമേരിക്കന്‍ സംസ്‌കാരങ്ങള്‍ എങ്ങനെ കൂടിച്ചേരുന്നു എന്ന ചോദ്യത്തിന്, ഗ്രിംസ് ഈ ഒരു ഉത്തരം നല്‍കിയാണ് ഇന്ത്യ-അമേരിക്കന്‍ സംസ്‌കാരങ്ങളെ കുറിച്ച് വിശദീകരിച്ചത്.
വംശീയ വിദ്വേഷം അഴിച്ചുവിടുന്നതിന് പിന്നില്‍ അമേരിക്കന്‍ കമ്പനികളുടെ സാന്നിധ്യമല്ല, ഇന്ത്യയിലെ അമേരിക്കന്‍ ഗാഡ്ജെറ്റുകളുടെ കുത്തൊഴുക്കാണെന്ന് ഗ്രിംസ് അഭിപ്രായപ്പെട്ടു.