ന്യൂ യോർക്കിൽ മുസ്ലിം പൈതൃക മാസാചരണം ആരംഭിച്ചു

New Update
F

ന്യൂ യോർക്ക് നഗരം രാജ്യത്ത് ആദ്യമായി ജനുവരി മുസ്ലിം പൈതൃക മാസമായി ആചരിക്കാൻ അംഗീകാരം നൽകിയെന്നു മേയർ സോഹ്രാൻ മാംദാനിയുടെ ഓഫിസ് അറിയിച്ചു. സംസ്ഥാനത്തു ജനുവരിയിൽ ഈ ആചരണം നടത്താനുള്ള പ്രഖ്യാപനം ഗവർണർ കാത്തി ഹോക്കൽ വെള്ളിയാഴ്ച്ച പുറപ്പെടുവിച്ചിരുന്നു.

Advertisment

സംസ്ഥാനത്തെ 16 ഇടങ്ങളിൽ പച്ച നിറമുളള ലൈറ്റുകൾ തെളിയിക്കാൻ ഹോക്കലിന്റെ ഉത്തരവിൽ പറഞ്ഞിരുന്നു. വൺ വേൾഡ് ട്രേഡ് സെൻ്റർ, ഗവർണർ മാരിയോ എം. കുവോമോ ബ്രിജ്, സ്റ്റേറ്റ് എജുക്കേഷൻ ബിൽഡിംഗ്, എമ്പയർ സ്റ്റേറ്റ് പ്ലാസ, നയാഗ്ര ഫാൾസ് എന്നിവ അതിൽ ഉൾപ്പെടുന്നു.

സംസ്ഥാനത്തിന്റെ വികസനത്തിനു മുസ്ലിംകൾ നൽകുന്ന സംഭാവന മാനിച്ചാണ് ഈ ആചരണം. രാജ്യത്തെ ഏറ്റവും വലിയ മുസ്ലിം അമേരിക്കൻ സമൂഹം ന്യൂ യോർക്കിലാണെന്നു ഹോക്കൽ ചൂണ്ടിക്കാട്ടി. അവരുടെ മൂല്യങ്ങളെയും വിശ്വാസത്തെയും പൈതൃകത്തെയും ആദരിക്കുന്നു.

ഹോക്കലിന്റെ പ്രഖ്യാപനത്തിനു മാംദാനി നന്ദി പറഞ്ഞു. മുസ്ലിംകൾ നൂറ്റാണ്ടുകളായി ന്യൂ യോർക്കിന്റെ ജീവിതത്തിൽ പ്രധാന പങ്കു വഹിച്ചവരാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

Advertisment