യു എസിലേക്ക് വരുന്ന വിദേശവിദ്യാർഥികളിൽ ചിലർ ചാരന്മാരാണെന്നു നളിൻ ഹേലി, വിദേശിയരെ പരിമിതപ്പെടുത്തണം

New Update
H

യുഎസിലേക്കു വരുന്ന വിദേശവിദ്യാർഥികളിൽ ചിലർ ചാരന്മാരാണെന്നു ഇന്ത്യൻ അമേരിക്കൻ റിപ്പബ്ലിക്കൻ നേതാവ് നിക്കി ഹേലിയുടെ പുത്രൻ നളിൻ ഹേലി. അവരുടെ എണ്ണം ട്രംപ് ഭരണകൂടം പരിമിതപ്പെടുത്തണമെന്നും 24കാരൻ ആവശ്യപ്പെട്ടു.

Advertisment

യുഎസിൽ വിദേശത്തു ജനിച്ചവർക്കു പൊതു അധികാര സ്ഥാനങ്ങൾ വഹിക്കാൻ അനുമതി നൽകരുതെന്നും വലതുപക്ഷ നിരീക്ഷകൻ ടക്കർ കാൾസന്റെ പോഡ്കാസ്റ്റിൽ ഹേലി അഭിപ്രായപ്പെട്ടു. നിക്കി ഹേലിയുടെ പിതാവ് അജിത് സിംഗ് രൺധാവ പഞ്ചാബിൽ നിന്നുള്ള കുടിയേറ്റക്കാരൻ ആണെങ്കിലും പ്രസിഡന്റ് കാൾസന്റെ പോഡ്കാസ്റ്റിൽ ഹേലി അഭിപ്രായപ്പെട്ടു. നിക്കി ഹേലിയുടെ പിതാവ് അജിത് സിംഗ് രൺധാവ പഞ്ചാബിൽ നിന്നുള്ള കുടിയേറ്റക്കാരൻ ആണെങ്കിലും പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ച നിക്കി ജനിച്ചത് കലിഫോർണിയയിലാണ്.

എച്-1 ബി വിസകളും കുടിയേറ്റവും അവസാനിപ്പിക്കണമെന്നും നളിൻ ഹേലി പറഞ്ഞിരുന്നു. അമേരിക്കക്കാരായ ജോലിക്കാർക്ക് തൊഴിൽ നഷ്ടപ്പെടുന്നത് തടയാൻ അത് ആവശ്യമാണെന്ന് അദ്ദേഹം കരുതുന്നു. അതേ അഭിപ്രായം പറഞ്ഞിരുന്ന പ്രസിഡന്റ് ട്രംപ് പക്ഷെ ഇപ്പോൾ എച്-1 ബി ആവശ്യമാണെന്ന് ഇപ്പോൾ പറയുന്നു. നിയമാനുസൃത കുടിയേറ്റത്തെ അദ്ദേഹം എതിർക്കുന്നുമില്ല.

അതിനപ്പുറം കടന്നുളള നിലപാട് എടുക്കുന്ന നളിൻ ഹേലി ഇപ്പോൾ വിദേശവിദ്യാർഥികളിൽ പലരും വിദേശ സർക്കാരുകളുടെ ചരന്മാരാണെന്നു പറയാനും മടിക്കുന്നില്ല. "നമ്മുടെ കുട്ടികൾക്ക് കൂടുതൽ പ്രാധാന്യം നൽകാൻ ഇവരെ പരിമിതപ്പെടുത്തണം" എന്നദ്ദേഹം പറയുന്നു.

"നാച്ചുറലൈസ്ഡ് സിറ്റിസൺമാർ അധികാര സ്ഥാനങ്ങളിൽ എത്താൻ പാടില്ല. നമ്മുടെ രാജ്യത്തെ ഏറ്റവും നന്നായി മനസിലാക്കാൻ ഇവിടെ തന്നെ വളരണം."

ഇരട്ട പൗരത്വം നിർത്തണം എന്നതാണ് മറ്റൊരു ആവശ്യം. "ഏറ്റവും വലിയ വിഢിത്തമാണത്. ഒന്നുകിൽ അമേരിക്കൻ, അല്ലെങ്കിൽ അല്ല. എല്ലാവർക്കും അത് മഹാ സങ്കീർണമാക്കണം എന്നുണ്ട്."

Advertisment