/sathyam/media/media_files/2025/08/27/bbvg-2025-08-27-03-44-02.jpg)
വാഷിംഗ്‌ടണിൽ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാൻ കൂടുതൽ നടപടികൾ എടുക്കാൻ നിർദേശം നൽകുന്ന എക്സിക്യൂട്ടീവ് ഓർഡറിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. രാജ്യമൊട്ടാകെ നാഷനൽ ഗാർഡുകളെ വിന്യസിക്കുമെന്ന സൂചനയും അദ്ദേഹം നൽകി.
ഡി സിയിലേക്ക് പ്രത്യേക നാഷനൽ ഗാർഡ് യുണിറ്റ് ഉണ്ടാക്കണം എന്നു ഡിഫൻസ് സെക്രട്ടറിക്കു ഉത്തരവിൽ നിർദേശം നൽകുന്നു. രാജ്യമൊട്ടാകെ അത്തരം യൂണിറ്റുകളെ പരിശീലിപ്പിച്ചു തയാറാക്കി നിർത്തണം.
നാഷനൽ പാർക്ക് സർവീസിനോടും തലസ്ഥാനത്തെ സുരക്ഷയ്ക്കു കൂടുതൽ യുഎസ് പാർക്ക് പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കാൻ ആവശ്യപ്പെടുന്നു. അക്രമം നേരിടാൻ കൂടുതൽ പ്രോസിക്യൂട്ടർമാരെ ഡി സിയിൽ നിയമിക്കാൻ യുഎസ് അറ്റോണിയുടെ ഓഫിസിനോട് നിർദേശിക്കുന്നു.
രാജ്യത്തു നിയമ പാലനത്തിനു യുഎസ് സൈന്യത്തിന്റെ പങ്കു വർധിപ്പിക്കാൻ ട്രംപ് ഉദ്ദേശിക്കുന്നുവെന്നതിന്റെ വ്യക്തമായ സൂചനയായി സി എൻ എൻ ഈ നീക്കങ്ങളെ വ്യാഖ്യാനിച്ചു.
വാഷിംഗ്ടണിലെ ഗാർഡുകളോട് ആയുധം കൊണ്ടുനടക്കാൻ ഡിഫൻസ് സെക്രട്ടറി പീറ്റ് ഹേഗ്സേഥ് കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു.
ഷിക്കാഗോയിലും ന്യൂ യോർക്കിലും ഗാർഡുകളെ വിന്യസിക്കുമെന്നു ട്രംപ് സൂചിപ്പിച്ചിരുന്നു. പ്രധാനമായും ഡെമോക്രാറ്റിക് ഭരണമുളള നഗരങ്ങളെയാണ് ട്രംപ് ലക്‌ഷ്യം വയ്ക്കുന്നത്.