ട്രംപിനും മസ്കിനുമെതിരെ രാജ്യവ്യാപക പ്രതിഷേധം

New Update
Vghhjyg

വാഷിങ്‌ടൻ ഡിസി: പ്രസിഡന്റ് ദിനത്തിൽ വാഷിങ്‌ടൻ ഡിസിയിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിനും ഇലോൺ മസ്കിനുമെതിരെ നടന്ന പ്രതിഷേധത്തിൽ ആയിരക്കണക്കിന് ആളുകൾ പ്രകടനത്തിൽ പങ്കെടുത്തു. ഫെഡറൽ ഗവൺമെന്റിൽ ഇരുവരും നടപ്പിലാക്കുന്ന മാറ്റങ്ങളാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും ശതകോടീശ്വരൻ ഇലോൺ മസ്കിന്റെയും നടപടികളിൽ പ്രതിഷേധിച്ച് യുഎസിലുടനീളം പ്രതിഷേധം സംഘടിപ്പിച്ചത്.

Advertisment

ഭരണഘടന ഉയർത്തിപ്പിടിക്കാൻ ആഹ്വാനം ചെയ്തതായിരുന്നു പ്രതിഷേധം. ‘‘50 പ്രതിഷേധങ്ങൾ, 50 സംസ്ഥാനങ്ങൾ, 1 പ്രസ്ഥാനം ’’ എന്ന അർഥം വരുന്ന 50501 പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു രാജ്യവ്യാപകമായ പ്രതിഷേധങ്ങൾ.

Advertisment