പുതിയ തീരുവയ്ക്കു ട്രംപ് ആശ്രയിച്ച വകുപ്പിലും ന്യായം ഇല്ലെന്നു നീൽ കത്യാൽ

New Update
R

പ്രസിഡന്റ് ട്രംപിന്റെ ആഗോള തീരുവകൾ അസാധുവാണെന്നു സുപ്രീം കോടതിയിൽ സ്ഥാപിച്ച ഇന്ത്യൻ അമേരിക്കൻ അഭിഭാഷകൻ നീൽ കത്യാൽ പ്രസിഡന്റ് പുതുതായി ചുമത്തിയ 15% തീരുവയെയും ചോദ്യം ചെയ്തു. ഈ തീരുവ ചുമത്താൻ ട്രംപ് ആധാരമാക്കിയ 1974ലെ വ്യാപാര നിയമത്തിന്റെ 122ആം വകുപ്പ് നിയമപരമായ ന്യായം നൽകുന്നില്ലെന്നു അദ്ദേഹം പറയുന്നു.

Advertisment

ആ നിയമത്തെ ആശ്രയിക്കേണ്ട എന്ന അഭിപ്രായമാണ് ഭരണകൂടത്തിന്റെ നിയമ വിഭാഗത്തിന് ഉണ്ടായിരുന്നതെന്നും കത്യാൽ പറഞ്ഞു. ജസ്റ്റിസ് ഡിപ്പാർട്മെൻറ് അക്കാര്യം കോടതിയിൽ തന്നെ പറഞ്ഞിരുന്നു.അതുകൊണ്ടു തന്നെ ഇപ്പോൾ 122 ഉപയോഗിച്ച് തീരുവ അടിക്കുന്നതിനു ന്യായമില്ല.

ഇനിയും ഉയർന്ന തീരുവ കൊണ്ടുവരാൻ കഴിയുമെന്നു ട്രംപ് പറഞ്ഞിരുന്നു. അതിനു അദ്ദേഹവും ഭരണഘടന അനുവദിക്കുന്ന വഴി നോക്കണമെന്നു കത്യാൽ പറഞ്ഞു. താരിഫ് നല്ല ആശയമാണെങ്കിൽ അതിനു കോൺഗ്രസിനെ ബോധ്യപ്പെടുത്താൻ ബുദ്ധിമുട്ടുണ്ടാവേണ്ട കാര്യമില്ല.

വ്യാപാര കമ്മി നികത്താൻ 122 ഉപയോഗിക്കാമോ എന്നതാണ് അടിസ്ഥാന ചോദ്യമെന്നു കത്യാൽ പറഞ്ഞു.

Advertisment