യുഎസ് കോൺഗ്രസിൽ നെതന്യാഹു ജൂലൈ 24നു ഇസ്രയേലിന്റെ ന്യായങ്ങൾ നിരത്തും

New Update
try67889
വാഷിംഗ്ടൺ: ജൂലൈ 24നു യുഎസ് കോൺഗ്രസ് സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്റെ രാജ്യം ഗാസയിൽ നടത്തിയ യുദ്ധത്തെ ന്യായീകരിക്കും. ഗാസ യുദ്ധം അവസാനിപ്പിച്ച് എവിടെ സമാധാനം സ്ഥാപിക്കയും പട്ടിണി കിടക്കുന്ന ജനലക്ഷങ്ങൾക്കു സഹായം എത്തിക്കുകയും ചെയ്യാൻ ബൈഡൻ ഭരണകൂടം ശ്രമം നടത്തുന്ന നേരത്താണ് നെതന്യാഹുവിന്റെ യുഎസ് കോൺഗ്രസ് ക്ഷണിച്ചത്.
Advertisment

റിപ്പബ്ലിക്കൻ പാർട്ടി വെടിനിർത്തലിനെ എതിർക്കുമ്പോൾ ഡമോക്രാറ്റുകൾ ഭിന്നിച്ചു നിൽപ്പാണ്. ഇടതു ചായ്വുള്ള ഡമോക്രാറ്റുകൾ നെതന്യാഹുവിന്റെ പ്രസംഗം ബഹിഷ്കരിക്കാനാണ് സാധ്യത. പലസ്തീനിയൻ ജനതയ്‌ക്കൊപ്പമാണ് അവർ നിൽക്കുന്നത്.

നെതന്യാഹുവിന്റെ കടുത്ത ഭാഷയിൽ വിമർശിച്ച സെനറ്റ് ഡെമോക്രാറ്റിക് നേതാവ് ചക് ഷൂമറും ഹൗസ് സ്പീക്കർ മൈക്ക് ജോൺസണുമാണ് അദ്ദേഹത്തെ ക്ഷണിച്ചത്. യുഎസ് ഭരണകൂടത്തിൽ തിരഞ്ഞടുക്കപ്പെട്ട ഏറ്റവും ഉയർന്ന യഹൂദ നേതാവായ ഷൂമർ ഇസ്രയേലിൽ ഉടൻ തിരഞ്ഞെടുപ്പ് നടത്തണമെന്നും നെതന്യാഹു പുറത്തു പോകണമെന്നും ആവശ്യപ്പെട്ടിരുന്നു.



Advertisment