Advertisment

ഡിട്രോയിറ്റ് മലയാളി അസോസിയേഷന് പുതുനേതൃത്വം

New Update
jjnkj

ഡിട്രോയിറ്റ്:   മിഷിഗണിലെ പ്രമുഖ സാമൂഹ്യസംസ്കാര സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷൻറെ 2025 ലേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുത്തു. 2024 ഡിസംബർ 14 ന് നടന്ന വാർഷിക പൊതുയോഗത്തിൽ ഐക്യകണ്ഠമായാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത് ചീഫ് ഇലക്ഷൻ ഓഫീസറായി തിരഞ്ഞെടുപ്പ് പ്രക്രിയക്ക്  മേൽനോട്ടം വഹിച്ചത് ബി ഒ ടി ചെയർമാൻ മോഹൻ പനങ്കാവിൽ ആയിരുന്നു.

Advertisment

ബിജു ജോസഫ് (പ്രസിഡൻറ്), ദിനേഷ് ലക്ഷ്മണൻ (വൈസ് പ്രസിഡൻറ്), നോബിൾ തോമസ് (ജനറൽ സെക്രട്ടറി), അശോക് ജോർഡൻ (ജോയിന്റ് സെക്രട്ടറി), പ്രവീൺ നായർ (ട്രഷറർ), സഞ്ജു കോയിത്തറ (ജോയിന്റ് ട്രഷറർ) എന്നിവരാണ് ഈ വർഷം ഡിഎംഎയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുക.

വിമൻസ് ഫോറം പ്രസിഡണ്ടായി അനിമ അജിത്തിനെയും, സെക്രട്ടറിയായി സുമിനി ജോർഡനേയും, തിരഞ്ഞെടുത്തു. യൂത്ത് ഫോറം ചെയർമാനായി നിവേദ് പൈങ്ങോളിനെയും വൈസ് ചെയർമാൻ ആയി ജോഷ്വാ മനോജിനേയുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്.






 

Advertisment