Advertisment

ഹൂസ്‌റ്റൻ മലയാളി എന്‍ജിനീയേഴ്‌സ്‌ അസോസിയേഷന്പുതു നേതൃത്വം

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
dshdbsjdb

ഹൂസ്‌റ്റൻ :ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിൽക്കുന്ന ഹൂസ്‌റ്റൻ മലയാളി എന്‍ജിനീയേഴ്‌സ്‌ അസ്സ്സോസിയേഷൻ പൊതു പ്രവർത്തനങ്ങളുടെ മുഖ്യധാര പ്രവർത്തങ്ങൾക്കായി 2024 ലേക്കുള്ള പുതിയ ഭരണ സമിതിയെ തിരഞ്ഞടുക്കപ്പെട്ടു.

Advertisment

കഴിഞ്ഞ ദിവസം നടന്ന പൊതു സമ്മേളനത്തിൽ ലക്ഷ്മി ഹരിദാസ് (പ്രസിഡണ്ട്), ബിജി രാംദാസ്(സെക്രട്ടറി), മാത്യു റോയി (ട്രഷറാർ), എന്നിവരെകൂടാതെ വിവിധ ഭരണ ചുമതലകൾക്കായി ഷെബി എലിസബത്ത് രാജൻ, പ്രസാദ് പരിയാനി, മിനു തച്ചിൽ, അവിനാഷ് ജെയിംസ്, മനോജ് അനിരുദ്ധൻ, നവീൻ കൊച്ചൊത്തു, സുധീർ ശങ്കുണ്ണി, എന്നിവരെയും ട്രസ്റ്റി ബോർഡിലേക്ക് ഹരീഷ് പിള്ള, ബേസിൽ തെക്കുംപുറത്തു, പ്രദീപ്‌കുമാർ, അനിത സുധീർ എന്നിവരും പുതിയ ഭരണ സമിതിയിൽ ചുമതലയേക്കും.

എല്ലാ വർഷവും നടന്നു വരുന്ന വിപുലമായ സ്‌കോളർഷിപ്പ് വിതരണം കൂടുതൽ വിദ്യാർഥികളുടെ കൈകളിലേക്ക് എത്തിക്കുന്നതിന് നല്ലവരായ എല്ലാ സന്മനസ്സുകളുടെയും സഹകരണം സവിനയം അഭ്യർഥിക്കുന്നതായി പുതിയ ഭരണ സമിതി അറിയിക്കുന്നു. 

Houston Malayali Engineers Association
Advertisment