ന്യൂയോർക്ക് നായർ ബനവലന്റ് അസോസിയേഷന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു

New Update
Gggbvyh

ന്യൂയോർക്ക്: നായർ ബനവലന്റ് അസോസിയേഷന്റെ ആസ്ഥാനമായ എന്‍ ബി എ സെന്ററിൽ കൂടിയ യോഗത്തിൽ വച്ച് 2025-26 വർഷത്തെ പുതിയ ഭാരവാഹികൾ ഔദ്യോഗികമായി ചുമതലയേറ്റു.

Advertisment

പ്രസിഡന്റ് ക്രിസ് തോപ്പിൽ, വൈസ് പ്രസിഡന്റ് ഡോ. കെ. ചന്ദ്രമോഹൻ, സെക്രട്ടറി രഘുവരൻ നായർ, ജോയിന്റ് സെക്രട്ടറി രത്നമ്മ നായർ, ട്രഷറർ പ്രദീപ് മേനോൻ, ജോയിന്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള എന്നിവരും, കമ്മിറ്റി അംഗങ്ങളായി ജയപ്രകാശ് നായർ, നാരായണൻ നായർ, പ്രഭാകരൻ നായർ, പ്രദീപ് ജി. മേനോൻ, രാധാമണി നായർ, സതീഷ് കലാത്ത്, സുശീലാമ്മ പിള്ള, സുരേന്ദ്രൻ നായർ (ലോംഗ് ഐലന്റ്), സുരേന്ദ്രൻ നായർ (വെസ്റ്റ് ചെസ്റ്റർ), തിലക് കേശവ പിള്ള, ഊർമ്മിള റാണി നായർ എന്നിവരുമാണ് ചുമതലയേറ്റത്.

അതോടൊപ്പം ട്രസ്റ്റീ ബോർഡ് ചെയർ പേഴ്സണായി വനജ നായർ, റിക്കോർഡിംഗ് സെക്രട്ടറി അപ്പുക്കുട്ടൻ നായർ, ട്രസ്റ്റീ ബോർഡ് അംഗങ്ങളായി ജി.കെ.നായർ, കരുണാകരൻ പിള്ള, രാജഗോപാൽ കുന്നപ്പള്ളിൽ എന്നിവരും ചുമതലയേറ്റു.

കഴിഞ്ഞ വർഷത്തെ ക്രിസ് തോപ്പിലിന്റെ നേതൃത്വത്തിൽ നടന്ന കാര്യക്ഷമമായ പ്രവർത്തനങ്ങളെ അംഗങ്ങളെല്ലാവരും തന്നെ അഭിനന്ദിച്ചു.

അസ്സോസിയേഷന്റെ അടുത്ത ഒരു വർഷത്തെ പരിപാടികളുടെ തീയതികൾ തീരുമാനിക്കുകയും അത് ഐക്യണ്ഠേന അംഗീകരിക്കുകയും ചെയ്തു.

Advertisment