ന്യൂയോര്‍ക്ക്: ബഹിരാകാശ ഗവേഷകര്‍ അന്തരീക്ഷമുള്ള പുതിയ ഗ്രഹം കണ്ടെത്തി. ടി.ഒ.ഐ~3261ബി എന്ന് പേരിട്ടിരിക്കുന്ന ഗ്രഹം, ടി.ഒ.ഐ~3261 എന്ന നക്ഷത്രത്തെയാണ് വലംവെക്കുന്നത്. ഭൂമിയില്‍ നിന്ന് 980 പ്രകാശവര്‍ഷം അകലെയാണിത്.
നക്ഷത്രത്തോട് വളരെ അടുത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ 21 ദിവസം കൊണ്ട് ചുറ്റിവരും. അതായത്, അവിടെ 21 ദിവസമാണ് ഒരു വര്‍ഷം! നക്ഷത്രത്തിന് അടുത്തായി സ്ഥിതിചെയ്തിട്ടും ഈ ഗ്രഹത്തിന് കട്ടിയുള്ള അന്തരീക്ഷം ഉണ്ടെന്നതാണ് ശാസ്ത്രലോകത്തിന് കൗതുകമാകുന്നത്. സാധാരണഗതിയില്‍ നക്ഷത്രത്തോട് വളരെയടുത്ത് നില്‍ക്കുന്ന ഗ്രഹങ്ങള്‍ക്ക് കട്ടിയുള്ള അന്തരീക്ഷം ഉണ്ടാവാറില്ല. നക്ഷത്രത്തില്‍ നിന്നുള്ള കടുത്ത ചൂടും റേഡിയേഷനും കാരണം കാലക്രമേണ അന്തരീക്ഷം നഷ്ടമാകാറാണ് ചെയ്യുക.
ടി.ഒ.ഐ~3261ബി നേരത്തെ വ്യാഴത്തെക്കാള്‍ വലിയൊരു ഗ്രഹമായിരിക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. കാലക്രമേണ ഇതിന്‍റെ പിണ്ഡം നഷ്ടമായി ഇപ്പോഴത്തെ അവസ്ഥയിലേക്ക് എത്തിയതാകാമെന്നും കരുതുന്നു. 650 കോടി വര്‍ഷമാണ് ടി.ഒ.ഐ~3261ബിയുടെ പ്രായം കണക്കാക്കുന്നത്. 450 കോടി വര്‍ഷമാണ് ഭൂമിയുടെ പ്രായം