/sathyam/media/media_files/2025/10/02/fcc-2025-10-02-05-16-27.jpg)
ന്യൂയോർക്ക് സിറ്റിയിലെ ട്രാൻസിറ്റ് അതോറിറ്റി (എം ടി എ) സബ്‌വേ, ബസ്, റെയിൽ യാത്രാനിരക്കുകളും ടോളുകളും വർദ്ധിപ്പിക്കാൻ അംഗീകാരം നൽകി. വർധനവ് ജനുവരി 4 മുതൽ പ്രാബല്യത്തിൽ വരും. ഈ തീരുമാനം ന്യൂയോർക്കിലെ ലക്ഷക്കണക്കിന് യാത്രക്കാർക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തും.
പുതിയ വർദ്ധനവ് അനുസരിച്ച്, സബ്വേയിലെയും ബസുകളിലെയും അടിസ്ഥാന നിരക്ക് 10 സെന്റ് വർധിപ്പിച്ച് $3 (മൂന്ന് ഡോളർ) ആകും. കൂടാതെ, ആഴ്ചതോറുമുള്ളതും പ്രതിമാസമുള്ളതുമായ കമ്മ്യൂട്ടർ റെയിൽ പാസുകളുടെ നിരക്കുകൾ 4.5% വരെ വർദ്ധിക്കും. പാലങ്ങളിലൂടെയും തുരങ്കങ്ങളിലൂടെയുമുള്ള യാത്രകൾക്കുള്ള ടോൾ നിരക്കിൽ 7.5% വർധനവും ഉണ്ടാകും.
വർധിച്ചു വരുന്ന പ്രവർത്തനച്ചെലവുകൾ നേരിടുന്നതിനും, ഗതാഗത സംവിധാനങ്ങൾ ആധുനികവൽക്കരിക്കുന്നതിനും വേണ്ടിയാണ് ഈ നിരക്ക് വർദ്ധനവ് അനിവാര്യമെന്ന് എം ടി എ അറിയിച്ചു. ദശാബ്ദങ്ങൾ പഴക്കമുള്ള മെട്രോകാർഡ് സംവിധാനം ഒഴിവാക്കി ഒ എം എൻ വൈ ടാപ്പ്-ആൻഡ്-ഗോ പോലുള്ള പുതിയ സാങ്കേതികവിദ്യകൾ നടപ്പിലാക്കുന്നതിനുള്ള ചെലവുകളും ഇതിൽ ഉൾപ്പെടുന്നു. ഈ നിരക്ക് വർധനവിലൂടെ സിറ്റിയിലെ യാത്രാ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാനാണ് എം ടി എ ലക്ഷ്യമിടുന്നത്.