‘തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല’; നിലപാട് പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസ്

New Update
Bjbb

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസ് അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ശ്രമം ഉപേക്ഷിച്ചതായി ഞായറാഴ്ച പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കി നിൽക്കെയാണ് എറിക് നിലപാട് വ്യക്തമാക്കിയത്. ‘മൈ വേ’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിൽ സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് എറിക് പിന്മാറ്റം അറിയിച്ചത്.

Advertisment

ഫെഡറൽ അഴിമതിക്കേസുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ട്രംപ് ഭരണകൂടം പിൻവലിച്ചതിന് ശേഷം ഡെമോക്രാറ്റായി തിരഞ്ഞെടുക്കപ്പെട്ട എറിക് സ്വതന്ത്ര സ്ഥാനാർഥിയായാണ് മത്സരിച്ചിരുന്നത്. സർവേകളിൽ പിന്നിലായിരുന്ന ആഡംസ്, തന്റെ ഭാവിയെക്കുറിച്ചുള്ള 'മാധ്യമ ഊഹാപോഹങ്ങളും' ഫണ്ടിങ് പ്രശ്നങ്ങളുമാണ് പിന്മാറ്റത്തിന് കാരണമായി പറഞ്ഞത്.

ഇതോടെ ന്യൂയോർക്ക് സിറ്റി മേയർ പദവിയിലേക്കുള്ള മത്സരം ഡെമോക്രാറ്റിക് നോമിനി സോഹ്രാൻ മംദാനി, മുൻ ഗവർണർ ആൻഡ്രൂ ക്യൂമോ, റിപ്പബ്ലിക്കൻ സ്ഥാനാർഥി കർട്ടിസ് സ്ലിവ എന്നിവർ തമ്മിലുള്ള ത്രികോണ മത്സരമാകുമെന്നാണ് കരുതപ്പെടുന്നത്.

Advertisment