ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റ് സപ്ലൈ ലോജിസ്റ്റിക്സ് മലയാളി എംപ്ലോയീസ് & റിട്ടയറീസ് കുടുംബ സംഗമം നടത്തി

New Update
WhatsApp Image 2025-10-31 at 9.29.10 AM

ന്യൂയോര്‍ക്ക്: ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റിലെ സപ്ലൈ ലൊജിസ്റ്റിക്സ് വിഭാഗത്തിൽ ജോലി ചെയ്യുന്നവരുടെയും, ജോലിയില്‍ നിന്ന് വിരമിച്ചവരുടേയും കുടുംബസംഗമം 2026 ഒക്ടോബർ 25 ശനിയാഴ്ച വൈകീട്ട് 4 മണിക്ക് ഹെംസ്റ്റെഡിലെ സെന്റ് സ്റ്റീഫൻസ് ക്നാനായ കാത്തലിക് ഫൊറേൻ ചർച്ച് (384 Clinton Street, Hempstead) ഓഡിറ്റോററിയത്തിൽ വച്ച് നടത്തി.

Advertisment

WhatsApp Image 2025-10-31 at 9.29.10 AM (7)

ആരോൺ കോശിയുടെ പ്രാർത്ഥനാ ഗാനത്തിനുശേഷം അമേരിക്കൻ ദേശീയ ഗാനത്തോടെ സംഗമം ആരംഭിച്ചു. ജയപ്രകാശ് നായർ തന്റെ ആമുഖ പ്രസംഗത്തിൽ, മൂന്നു പതിറ്റാണ്ടുകളായി പ്രവർത്തിച്ചുവരുന്ന ഈ കൂട്ടായ്മയുടെ നേതൃത്വം യുവതലമുറ ഏറ്റെടുക്കുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു.

തന്നോടൊപ്പം പ്രവർത്തിച്ച എല്ലാവരോടും പ്രസിഡന്റ് അനിൽ ചെറിയാൻ നന്ദി അറിയിക്കുകയും, സംഗമത്തില്‍ എത്തിച്ചേര്‍ന്നവരെ ഹാർദ്ദമായി സ്വാഗതം ചെയ്യുകയും ആശംസകളര്‍പ്പിക്കുകയും ചെയ്തു.

വിരമിച്ചവരെ പ്രതിനിധീകരിച്ച് മത്തായി മാത്യു സംസാരിച്ചു. തന്റെ ജീവിതത്തിൽ വന്ന നേട്ടങ്ങൾക്കു കാരണം ഈശ്വരാനുഗ്രഹം ഒന്നു മാത്രമാണെന്ന് അദ്ദേഹം അനുസ്മരിച്ചു.

WhatsApp Image 2025-10-31 at 9.29.10 AM (1)

ബാബു നരിക്കുളവും പ്രേം കൃഷ്ണനും വിവിധ ഗാനങ്ങൾ ആലപിച്ചു. സഹോദരിമാരായ ഹെലനും മിലനും സെലനും ചേർന്ന് ആലപിച്ച യുഗ്മഗാനം മികച്ച നിലവാരം പുലർത്തി. ഫാ. ജോണി സി‌എം‌ഐ അവതരിപ്പിച്ച ഫ്യൂഷൻ ഗാനങ്ങൾ സംഗമത്തിന് മാറ്റുകൂട്ടി.

WhatsApp Image 2025-10-31 at 9.29.10 AM (4)

ആനാ’സ് വേൾഡ് എന്റർറ്റൈൻമെന്റ്സ് അവതരിപ്പിച്ച നൃത്തത്തിനൊപ്പം സന്നിഹിതരായിരുന്നവരിൽ പലരും ചുവടു വെച്ചത് കൗതുകകരമായി.

തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ പ്രിൻസ് പോൾ (പ്രസിഡന്റ്), റോബി കോശി (സെക്രട്ടറി), അരുൺ അച്ചൻകുഞ്ഞ് (ട്രഷറര്‍), ജോർജി പോത്തൻ (പി‌ആര്‍‌ഒ) എന്നിവരെ തെരഞ്ഞെടുത്തു. കൂടാതെ, നോർത്ത് & സ്റ്റാറ്റൻ ഐലന്റ് കോഓർഡിനേറ്റർമാരായി അനിൽ ചെറിയാൻ, ബിജു മേനാച്ചേരി, ജോർജ് അലക്സാണ്ടർ, വിശാൽ പീറ്റർ, അലക്സ് വർഗീസ് എന്നിവരെയും, സൗത്ത് & എം.റ്റി.എ. ബസ് കോഓർഡിനേറ്റർമാരായി രാജു വർഗീസ്, സെൽവി കുര്യൻ, കൃഷ്ണൻ ഉണ്ണി പണിക്കർ, അരുൺ ഷിബു, റിനോജ് കോരുത് എന്നിവരെയും, വിരമിച്ചവരില്‍ നിന്നുള്ള കോഓര്‍ഡിനേറ്റര്‍മാരായി പി.എസ്. വർഗീസ്, രാജു എബ്രഹാം, പുന്നൂസ് എബ്രഹാം, വർഗീസ് ഒലഹന്നാൻ, ജയപ്രകാശ് നായർ, ജയിംസ് എബ്രഹാം, മാത്യു തെക്കുമറ്റത്തിൽ, ബാബു നരിക്കുളം എന്നിവരെയും തെരഞ്ഞെടുത്തു.

WhatsApp Image 2025-10-31 at 9.29.10 AM (2)

ജേക്കബ് ചാക്കോ വരവു ചിലവ് കണക്കുകള്‍ അവതരിപ്പിക്കുകയും സാമ്പത്തികമായി സഹായിച്ച എല്ലാവരോടും നന്ദി അറിയിക്കുകയും ചെയ്തു.

WhatsApp Image 2025-10-31 at 9.29.10 AM (3)

എം.സി.മാരായി ആരോൺ കോശിയും ഹെലനും പ്രവർത്തിച്ചു. പ്രിൻസ് പോളിന്റെ നന്ദിപ്രകടനത്തിനു ശേഷം ഭാരതത്തിന്റെ ദേശീയ ഗാനാലപനത്തോടെ സംഗമം പര്യവസാനിച്ചു.

വാര്‍ത്ത: ജയപ്രകാശ് നായർ

Advertisment