ന്യൂയോർക്ക് സിറ്റി വെറ്ററൻസ് ദിന പരേഡ് അവിസ്മര ണീയമായി

New Update
U

സൂയോർക്ക്: രാജ്യസ്നേഹം ഉയർത്തിപിടിച്ച 106-ാമത് ന്യൂയോർക്ക് സിറ്റി വെറ്ററൻസ് ദിന പരേഡിൽ - മൻഹട്ടനിൽ -ഇരുപതിനായിരത്തോളം പേർ പങ്കെടുത്തു. ചൊവ്വാഴ്ച നടന്ന പരേഡിൽ, രാജ്യത്തിനുവേണ്ടി ധീരതയോടെ പോരാടിയ മുൻ സേനാംഗങ്ങളെ ന്യൂയോർക്ക് സിറ്റി ആദരപൂർവ്വം അഭിവാദ്യം ചെയ്തു. അമ്മരിക്കൻ മിലിട്ടറിയുടെ 250-ാം വാർഷീകം കൂടിയായിരുന്നു ഇത്തവണ. മൂന്ന് മണിക്കൂറോളം പരഡ് നീണ്ടു നിന്നു.

Advertisment

25-ാം സ്ട്രീറ്റിൽ നിന്നാരംഭിച്ച പരേഡ് അവന്യൂ അഞ്ചിലൂടെ 47-ാം സീറ്റിലാണ് സമാപിച്ചത്. മിലിട്ടറിയുടെ എല്ലാ വിഭാഗങ്ങളിൽ നിന്നുള്ള സേനാംഗങ്ങളും, ദേശീയ ഗാർഡുകളും യുദ്ധത്തിൽ പങ്കെടുത്തവരുമടക്കമുള്ള മാർച്ചിംഗ് യൂണിറ്റുകൾ അഭിമാനത്തിടെ പരേഡിൽ അണിനിരന്നിരുന്നു.

150-ൽപ്പരം വാഹനങ്ങൾ, 25-ൽ അധികം ഫ്ളോട്ടുകൾ, ബാൻഡ് സെറ്റുകൾ തുടങ്ങിയവ പരേഡിന് കൊഴുപ്പറ്റി. ചുവപ്പ്, വെള്ള, നീല എന്നീ നിറങ്ങളുടെ ഒരു സങ്കലനമായിരുന്നു എവിടേയും. തണുത്ത കാലാവസ്ഥയെ വകവെയ്ക്കാതെ അമേരിക്കൻ പതാകകളുമായി ആയിരങ്ങൾ പരേഡിന് അഭിവാദ്യമർപ്പിക്കാൻ എത്തിയിരുന്നു.

വെറ്ററൻസിനെ ആദരിക്കുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ പരിപാടിയാണ് ന്യൂയോർക്ക് സിറ്റി വെറ്ററൻസ് പരേഡ്.

മുൻ സ്റ്റാഫ് സർജന്റ് ക്ലിൻൺ റൊമേഷ, മറൈൻ കോർപ്സ് വെറ്ററൻ സ്റ്റീഫൻ പെക്, ബഹിരാകാശ സഞ്ചാരിയും റിട്ട. നേവി ക്യാപ്റ്റനുമായ സുനിതാ വില്യംസ് എന്നിവരായിരുന്നു ഇ്ത്തവണത്തെ ഗ്രാൻഡ് മാർഷലുകൾ.

യുണൈറ്റഡ് വാർ വെറ്ററൻസ് കൗൺസിലാണ് എല്ലാവർഷവും നവംബർ 11-ന് പരേഡ് സംഘടിപ്പിക്കുന്നത്.

Advertisment