ഭക്ഷണ സഹായം നൽകാൻ ന്യൂ യോർക്ക് ഗവർണർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

New Update
N

ഫെഡറൽ ഗവൺമെന്റ് അടച്ചു പൂട്ടൽ മൂലം ശനിയാഴ്ച്ച മുതൽ ഭക്ഷണ സഹായം നിർത്തി വയ്ക്കുന്നതിനാൽ ന്യൂ യോർക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതു നൽകുന്ന പ്രത്യേക അധികാരം ഉപയോഗിച്ചു ഭക്ഷണ സഹായത്തിനു ഗവർണർ കാത്തി ഹോക്കൽ $65 മില്യൺ അനുവദിക്കയും ചെയ്തു.

Advertisment

ന്യൂ യോർക്കിൽ 40 മില്യൺ ആളുകൾക്ക് ഈ പണം ഉപയോഗിച്ച് ഭക്ഷണ സഹായം നൽകുമെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു.

അടച്ചു പൂട്ടൽ മൂലം സ്ന‌ാപ്പ് പദ്ധതിയിൽ ലഭിക്കേണ്ട പണം ഇല്ലാതെ വരുമ്പോൾ ഫുഡ് സ്റ്റാമ്പുകൾ മുടങ്ങുന്ന സ്ഥിതിയാണ്. വരുമാനം കുറഞ്ഞ കുടുംബങ്ങൾക്ക് ഭക്ഷണം ഉറപ്പാക്കുന്ന പദ്ധതിയാണ് സ്‌നാപ്പ്.

നവംബറിൽ സ്ന്‌നാപ്പ് നടപ്പാക്കാൻ പണം ഉണ്ടാവില്ലെന്ന് കാർഷിക വകുപ്പ് അറിയിച്ചിരുന്നു.ഹോക്കൽ പറഞ്ഞു: “റിപ്പബ്ലിക്കൻ ഫെഡറൽ ഗവൺമെന്റ് അടച്ചു പൂട്ടിയിരിക്കെ, ഈ പ്രതിസന്ധിയെ നേരിടാൻ നിയമം അനുവദിക്കുന്ന ബില്യൺ കണക്കിനു ഡോളർ പണം സംസ്ഥാനങ്ങൾക്കു നൽകാൻ ട്രംപ് ഭരണകൂടം വിസമ്മതിക്കയാണ്."

ലൂയിസിയാനയിൽ ഗവർണർ ജെഫ് ലാൻഡ്രി കഴിഞ്ഞയാഴ്ച്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു ധനസഹായം ഉറപ്പാക്കി. വെർമെണ്ടിൽ നിയമസഭനവംബർ 15 വരേക്കുള്ള പണം അനുവദിച്ചു. ന്യൂ മെക്സിക്കോയിൽ ഗവർണർ മിഷേൽ ലുജാൻ ഗ്രിഷാം മില്യൺ ഭക്ഷണ സഹായ പ്രഖ്യാപിച്ചു.

നവംബറിൽ അമേരിക്കക്കാർക്കു ഭക്ഷണം നൽകാൻ അടിയന്തര സഹായം വിനിയോഗിക്കാൻ അധികാരമില്ലെന്ന ട്രംപ് ഭരണകൂടത്തിന്റെ നിലപാട് ചോദ്യം ചെയ്തു 25 സ്റ്റേറ്റുകളിലെ ഡെമോക്രാറ്റിക് ഗവർണർമാരും കോടതിയെ സമീപിച്ചിട്ടുണ്ട്. കോൺഗ്രസ് അതിനു വേണ്ടി പണം നീക്കി വച്ചിട്ടുണ്ടെന്നു അവർ ചൂണ്ടിക്കാട്ടുന്നു.

Advertisment