മത്സരത്തിൽ നിന്നു പിന്മാറുമെന്ന വാർത്തകൾ ന്യൂ യോർക്ക് മേയർ ആഡംസ് തള്ളി

New Update
Nnn

ന്യൂ യോർക്ക് മേയർ മത്സരത്തിൽ നിന്നു താൻ പിന്മാറുമെന്ന വാർത്തകൾ മേയർ എറിക് ആഡംസ് തള്ളി. മേയറുടെ വസതിയായ ഗ്രെസി മാൻഷനു പുറത്തു അഞ്ചു മിനിറ്റ് മാത്രം നീണ്ട പത്രസമ്മേളനത്തിൽ അദ്ദേഹം തറപ്പിച്ചു പറഞ്ഞു: "ഞാൻ മത്സരത്തിലുണ്ട്, സോഹ്രാൻ മാംദാനിയെ തോൽപിക്കയും ചെയ്യും."

Advertisment

ട്രംപ് ഭരണകൂടത്തിൽ നല്ലൊരു ജോലി ഏറ്റെടുത്തു മത്സരത്തിൽ നിന്ന് ആഡംസ് പിന്മാറുമെന്നു റിപ്പോർട്ടുകൾ വന്നിരുന്നു. അദ്ദേഹത്തെയും റിപ്പബ്ലിക്കൻ കർട്ടിസ് സ്ലിവയെയും പിൻവലിച്ചു മാംദാനിയും മുൻ ഗവർണർ ആൻഡ്രൂ കോമോയും തമ്മിൽ മത്സരം ഉറപ്പാക്കാനാണ് പ്രസിഡന്റ് ട്രംപിന്റെ തന്ത്രമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. നേരിട്ട് മുട്ടിയാൽ കോമോയ്ക്കു ഇടതുപക്ഷ സ്ഥാനാർഥിയായ മാംദാനിയെ തോൽപിക്കാൻ കഴിയുമെന്ന നിഗമനത്തിലാണ് ആ നീക്കം ഉണ്ടായത്.

മാംദാനിയേയും കോമോയെയും ആക്രമിക്കാൻ അഞ്ചു മിനിറ്റ് പത്ര സമ്മേളനത്തിൽ ആഡംസ് മറന്നില്ല. വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവരെന്നു അദ്ദേഹം അവരെ വിശേഷിപ്പിച്ചു.

"ആൻഡ്രൂ കോമോ പാമ്പാണ്, നുണയനാണ്. ഞാൻ ഈ മത്സരത്തിലുണ്ട്, മാംദാനിയെ തോൽപിക്കയും ചെയ്യും. എനിക്ക് മാത്രമേ അതു കഴിയൂ. ആൻഡ്രൂവിനു കറുത്ത വർഗക്കാരെ മത്സരത്തിൽ നിന്നു നീക്കം ചെയ്യുന്ന ചരിത്രമുണ്ട്."

Advertisment