കാജൽ ഹിന്ദുസ്ഥാനിയുടെ പരിപാടിയിൽ നിന്നു ന്യൂ യോർക്ക് മേയർ ഒഴിവായി

New Update
Bvgg

വർഗീയ വിദ്വേഷം പരത്തുന്നു എന്ന ആരോപണം നേരിട്ട ഹിന്ദുമത നേതാവ് കാജൽ ഹിന്ദുസ്ഥാനിയോടൊപ്പം വേദി പങ്കിടുന്നത് ന്യൂ യോർക്ക് മേയർ എറിക് ആഡംസ് ഒഴിവാക്കി. ക്വീൻസിലെ ഫ്രഷ് മെഡോവ്സിൽ ജൂലൈ 16നു വച്ചിട്ടുള്ള പരിപാടിയിൽ ആഡംസ് മുഖ്യാതിഥിയാണ്.

Advertisment

വർഗീയ വിദ്വേഷം പരത്തുന്നു എന്ന കുറ്റത്തിന് ഇന്ത്യയിൽ ജയിലിൽ പോയ ഹിന്ദുസ്ഥാനി ജൂൺ 29നു ടെക്സസിലെ ഡാളസിൽ പ്രസംഗിച്ചപ്പോൾ വലിയ എതിർപ്പുണ്ടായിരുന്നു. മുസ്‌ലിം ബിസിനസുകൾ ബഹിഷ്‍രിക്കാൻ അവർ അന്ന് ആഹ്വാനം ചെയ്തു.

മേയർ പിന്മാറിയത് കാരണമൊന്നും പറയാതെ ആണെന്നു ന്യൂ യോർക്ക് ചടങ്ങ് സംഘടിപ്പിച്ച ഗുജറാത്തി സമാജ് പ്രസിഡന്റ് ഹർഷദ് പട്ടേൽ പറഞ്ഞു. ഹിന്ദുസ്ഥാനിയുടെ അഭിപ്രായങ്ങളെ ആഡംസ് പിന്തുണയ്ക്കുന്നില്ലെന്നു സിറ്റി ഹാൾ വക്താവ് സക്കറി നോസൻചുക് അറിയിച്ചു.

കരുത്തനായ മുസ്ലിം ഡെമോക്രാറ്റ് സോഹ്രാൻ മംദാനിയാണ് ആഡംസിനു മേയർ തെരഞ്ഞെടുപ്പിൽ പ്രധാന എതിരാളി. ആഡംസിന്റെ തീരുമാനത്തെ കുറിച്ച് മംദാനി പറഞ്ഞു: "നമ്മൾ ഭിന്നത അനുവദിക്കരുത്, ആളുകളെ ഒന്നിച്ചു നിർത്തുകയാണ് വേണ്ടത്."

ആഡംസ് ഹിന്ദുസ്ഥാനിയെ അപലപിക്കണം എന്ന ആവശ്യം സൗത്ത് ഏഷ്യൻ പ്രവാസികളുടെ രണ്ടു ഡസനോളം സംഘടനകൾ ഉന്നയിച്ചു.

Advertisment