ന്യൂ യോർക്ക്: ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയണിൻ്റെ നേത്യത്വത്തിൽ ജൂൺ21, ശനിയാഴ്ച കന്നിഹാം പാർക്കിൽ, ക്യൂൻസ് വച്ചു നടത്തപ്പെട്ട ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025, ന്യൂയോർക്ക് ഫീനിക്സ് ജേതാക്കളായി, ഫിലാഡൽഫിയ മച്ചാൻസ് റണ്ണേർസ്അപ്പായി തെരഞ്ഞെടുക്കപ്പെട്ടു. വാശിയേറിയ ഫൈനൽ കാണുവാനും,ഗ്രാൻഡ് ഫിനാലയിലും പങ്കെടുക്കുവാനുമായി വിവിധ സ്ഥലങ്ങളിൽ നിന്നും അഞ്ഞൂറിൻപരം ആൾക്കാർ പങ്കെടുക്കുകയുണ്ടായി. അത്യന്തം ഉത്സാഹത്തോട് ആണ് ഏവരും ഇതിൽ പങ്കെടുത്തത്.
ഗോപി ക്രിഷ്ണൻ (ഫീനിക്സ് NY)മാൻ ഓഫ്ദ മാച്ചും , ബെസ്റ്റ് ബാസ്റ്റ്മാൻ ആയി തിരഞ്ഞെടുക്കപ്പെട്ടു. ബെസ്റ്റ് ബൗളർ ആയി സനോഷ് സാമുവൽ സണ്ണിയും (ഫില്ലി മച്ചാൻസ്) തിരഞ്ഞെടുക്കപ്പെട്ടു.
ടൂർണമെൻ്റ് ടീം രജിസ്‌ട്രേഷൻ ലഭിച്ച തുക കേരളത്തിലേ,കോട്ടയത്തുള്ള ഹീരാം ചാരിറ്റബിൾ ട്രസ്റ്റ്( സെന്റർ ഫോർ ഡിഫറെൻറ്റലി അബ്ൽഡ്) കൂടാതെ അമേരിക്കയിൽ ഉള്ള റൊണാൾഡ് മെക്ഡോണാൾഡ് ഹൗസ് ഓഫ് ലോംഗ് അയലൻഡ് ചാരിറ്റി പ്രവർത്തനങ്ങൾക്ക് കൈമാറി.
വിജയി ആയ ഫീനിക്സ് ന്യൂ യോർക്കിന് ട്രോഫിയും,കുട്ടനാടൻ റെസ്റ്റോറന്റ് സ്പോൺസർ ചെയ്ത ആയിരം ഡോളറും കാഷ് അവാർഡും കൈമാറി, റണ്ണേർസ്അപ്പ് കരസ്ഥമാക്കിയ ഫില്ലി മച്ചാൻസിന് ട്രോഫിയും, രാജ് ഓട്ടോ സെൻടർ സ്പോൺസർ ചെയ്ത അഞ്ഞൂറ് കാഷ് അവാർഡും നല്കുകയുണ്ടായി. ട്രോഫികൾ സ്പോൺസർ ചെയ്തത് തോമസ് പാലത്തറ തോമസ് (ഡെയ്‌സി ട്രോഫി വേൾഡ് ) ആണ്. ഈ ടൂർണമെന്റിൻ്റെ ഈവൻ്റ് മാനേജ് ചെയ്തതു ഈവൻ്റ് ഗ്രാം (ജോജോ കൊട്ടാരക്കര) ആണ്. ഗ്രാൻഡ് സ്പോൺസർ ഇൻഡസ് വെൽത്ത് സൊല്യൂഷൻസ് ഐഎൻസി (തോമസ് ടി. സച്ചാരിയ) ആണ്.
സപ്പോർട്ട് ചെയ്ത എല്ലാ സ്പോൺസർമാർക്കും ,വന്നു പങ്കെടുത്ത ഏവർക്കുംഫൊക്കാന മെട്രോ റീജണൽ കമ്മിറ്റിയുടെ നന്ദിയും, സ്നേഹവും അറിയിക്കുന്നതായി .റീജിയണൽ വൈസ് പ്രസിഡന്റ് ലാജി തോമസ് അറിയിച്ചു .