യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെ 'ന്യൂ യോർക്ക് പോസ്റ്റ്' പിന്തുണച്ചു. സുരക്ഷിതമായ അതിർത്തിയും അർഥമുള്ള കുടിയേറ്റ നയവും ഉറപ്പാക്കാൻ ട്രംപ് വേണമെന്നാണ് അവരുടെ കാഴ്ചപ്പാട്.
നഗരങ്ങൾ സുരക്ഷിതമാക്കാനും ക്രമസമാധാനം പാലിക്കാനും ട്രംപ് തന്നെ വേണം. നിയന്ത്രണങ്ങൾ കുറഞ്ഞ സമ്പദ് വ്യവസ്ഥയാണ് വേണ്ടത്. നികുതികൾ കുറഞ്ഞിരിക്കണം.
വ്യവസായങ്ങൾക്കു പിന്തുണയാവുന്ന ഊർജ നയം ട്രംപ് കൊണ്ടുവരും. ശതൃക്കൾ ഭയപ്പെടുന്ന, സഖ്യരാഷ്ട്രങ്ങൾ ആദരിക്കുന്ന അമേരിക്ക ഉണ്ടാവാനും അദ്ദേഹം വേണം.കമലാ ഹാരിസിനു രാഷ്ട്രീയവും ഭരണപരവുമായ പരിചയമില്ലെന്നു പത്രം പറയുന്നു.
ചോദ്യങ്ങൾക്കു ഉത്തരം പറയാൻ പോലും അവർക്കു അറിയില്ല.അമേരിക്കൻ ജനതയിൽ നിന്നു മറച്ചു വച്ചിട്ടുള്ള തീവ്ര ഇടതുപക്ഷ ഹാരിസിന് ഉണ്ടെന്നും പത്രം ആരോപിക്കുന്നു.