/sathyam/media/media_files/2025/08/22/bbbv-2025-08-22-04-37-26.jpg)
ന്യൂ യോർക്ക്: ന്യൂ യോർക്കിലെ മലയാളികളുടെ അഭിമാനമായ ന്യൂ യോർക്ക് സോഷ്യല്‍ ക്ലബ് അണിയിച്ചൊരുക്കുന്ന രണ്ടാമത് തി പാറുന്ന അന്താരാഷ്ട്ര വടംവലി മാമാങ്കം ഈ വരുന്ന ശനിയാഴ്ച (ഓഗസ്റ്റ് 23ന് ) രാവിലെ 11 മണിക്ക് ആരംഭിക്കുന്നു. ഓണകാലത്തിന്റെ ഓർമ്മകളും ആവേശവും,ആരവവും നെഞ്ചിലേറ്റിയ ന്യൂ യോർക്കിലെ മലയാളികളുടെ മാമാങ്കമാണ് ഈ വടംവലിമത്സരം, മുൻ കാലത്തെപോലെതന്നെ യുകെ, കുവൈറ്റ്, കാനഡ, അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിൽനിന്നു൦ വമ്പൻ വടംവലി ടീമുകളാണ് ഈ വര്ഷം പോരാട്ടത്തിനു വരുന്നതു .
കടുത്തുരുത്തിയിൽ നിന്നുള്ള ജനപ്രതിനിധി അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ ,പാലായില്‍ നിന്നുള്ള ജനപ്രതിനിധി മാണി സി. കാപ്പന്‍ എംഎല്‍എ. ന്യൂ യോർക്ക് സ്റ്റേറ്റ് സെനറ്റർ ബില്ല് വെബർ,റോക്ക് ലാൻഡ് കൗണ്ടി എക്സിക്യൂട്ടീവ് ഇ ഡി ഡേ,ടൌൺ സൂപ്പർവൈർ ഹൗഡ് ഫിലിപ്സ്,സ്റ്റേറ്റ് അസംബ്ലയ്മെൻ പാട്രിക്ക് കരോൾ,റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ അനെയ് പോൾ തുടങ്ങിയ പ്രമുഖർ പങ്കെടുക്കുന്നു
വടംവലിയോടനുബന്ധിച്ചു അമേരിക്കൻ,ഇന്ത്യൻ മെക്സിക്കൻ, തനി നാടൻ കേരളാ വിഭവങ്ങളും അടങ്ങിയ ഫുഡ് ഫെസ്റ്റിവെൽ ന്യൂ യോർക്ക് സോഷ്യല്‍ ക്ലബ് അണിയിച്ചൊരുക്കിയിരിക്കുന്നു .
സുപ്രസിദ്ധ വയലിൻ വിദ്വാൻ യെദു കൃഷ്ണൻ അവതരിപ്പിക്കുന്ന വയലിൻ ഫ്യൂഷൻ ഷോ യുവജനങ്ങൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റും. ഈ ദിവസത്തെ മനോഹരമാക്കാൻ ട്രൈ - സ്റ്റേറ്റ് അക്കാദമിയുടെ നേതൃത്വത്തിൽ നടത്തുന്ന നയന മനോഹരമായ ഹോളിവുഡ് ഡാൻസ്,ന്യൂ യോർക്ക് സോഷ്യല്‍ ക്ലബ് മെംബേർസ് അണിയിച്ചൊരുക്കുന്ന ഡാൻസ് , ലോങ്ങ് ഐലൻഡ് താളലയം അണിയിച്ചൊരുക്കുന്ന ചെണ്ട - ശിങ്കാരിമേളം തുടങ്ങിയവയും ഈ വടംവലി പോരാട്ടത്തിനു മാറ്റുകൂട്ടുന്നു.
വടംവലി മത്സര വിജയികൾക്ക് ഒന്നാം സമ്മാനം റോബർട്ട് അരിച്ചിറ സ്പോൺസർ ചെയ്യുന്ന 5001 ഡോളറും ട്രോഫിയും ,രണ്ടാം സമ്മാനം റോയ് മറ്റപ്പിള്ളിൽ സ്പോൺസർ ചെയ്യുന്ന 3001 ഡോളറും ട്രോഫിയും, മൂന്നാം സമ്മാനം മുപ്രാപ്പള്ളിൽ ബ്രദർസ് സ്പോൺസർ ചെയ്യുന്ന 2001 ഡോളറും ട്രോഫിയും,നാലാം സമ്മാനം തോമസ് നൈനാൻ സ്പോൺസർ ചെയ്യുന്ന 1001 ഡോളറും ട്രോഫിയും, അഞ്ചാം സമ്മാനം ബെർണീ മുല്ലപ്പള്ളി സ്പോൺസർ ചെയ്യുന്ന 501 ഡോളറും ട്രോഫിയും, ആറാം സമ്മാനം ഫ്രണ്ട്‌സ് മ്യൂസിക് കമ്പനി സ്പോൺസർ ചെയ്യുന്ന 501 ഡോളറും ട്രോഫിയും,ഏഴാം സമ്മാനം ലക്സ് ഡിസൈൻസ് & ഡെക്കർ സ്പോൺസർ ചെയ്യുന്ന 501 ഡോളറും ട്രോഫിയും, എട്ടാം സമ്മാനം ഗ്ലോബൽ കോല്ലിസോൻ ന്യൂ യോർക്ക് സ്പോൺസർ ചെയ്യുന്ന 501 ഡോളറും ട്രോഫിയും നൽകുന്നു. ഈ വടംവലി മത്സരത്തിന്റെ മെഗാ സ്പോൺസർ ജിതിൻ വര്ഗീസ് - സെഞ്ച്വറി 21 റോയൽ ആണ്.
ന്യൂ യോർക്ക് സോഷ്യല്‍ ക്ലബ് പ്രസിഡന്റ് റോയ് മറ്റപ്പിള്ളിൽ , വൈസ് പ്രസിഡന്റ് സാജൻ കുഴിപറമ്പിൽ , സെക്രട്ടറി ജിമ്മി പൂഴിക്കുന്നേൽ, ജോയിന്റ് സെക്രട്ടറി ഷിബു എബ്രഹാം, ട്രഷറര്‍ ജോസ്‌കുട്ടി പൊട്ടംകുഴി, പി ർ ഓ സിജു ചേരുവൻകാല എന്നിവരും ബോർഡ് മെമ്പേഴ്‌സായി നിബു ജേക്കബ്, ബിജു മുപ്രാപ്പള്ളിൽ ജോയൽ വിശകന്തര, മനു അരയൻതാനത്തു നേതൃത്വം നൽകിവരുന്നു.
വിശാലമായ റോക്ക് ലാൻഡിലെ ക്നാനായ കമ്മ്യൂണിറ്റി സെന്ററിലെ അങ്കണത്തിലാണ് വടംവലി മത്സരം അരങ്ങേറുന്നത്. അമേരിക്കയിലെ ഏറ്റവും നല്ല വടംവലി കോർട്ടാണ് ന്യൂ യോർക്ക് ക്നാനായ സെന്ററിൽ ഒരുക്കിയിരിക്കുന്നത്. ഈ വടംവലി മാമാങ്കത്തിലേക്കു ഏവരെയും കുടുംബ സമേധം സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് പ്രസിഡന്റ് റോയ് മാറ്റപ്പിള്ളിൽ -845 -321 -2125