ന്യൂ യോർക്ക് സെന്റ് തോമസ് മാർ തോമ ഇടവക ലേബർ ഡേ ബാർബിക്യു അയൽക്കാരും ആയുള്ള ബന്ധം ദൃഢവത്കരിച്ചു

New Update
Ttff

ആണ്ടുതോറും നടത്തിവരാറുള്ള ന്യൂ യോർക്ക് സെന്റ് തോമസ് മാർ തോമ ഇടവക ലേബർ ഡേ ബാർ ബിക്യു ഈ വർഷവും ലേബർ ഡേ ദിനത്തിൽ നടത്തി. സെപ്തംബര് 1 നു 12 മണിയോടുകൂടി പരിപാടി ആരംഭിച്ചു. ഇടവകയുടെ സമീപ പ്രദേശത്തുള്ള മുന്നൂറോളം ആളുകൾ പങ്കെടുത്തു. വിവിധ ഭക്ഷ്യ വസ്തുക്കളും പാനീയങ്ങളും നൽകി അയൽവക്കക്കാരെ സ്വീകരിച്ചു.   

Advertisment

ഇടവകയിലെ ആളുകളോടൊപ്പം അയൽവക്കത്തെ നാനാ ജാതി മതസ്ഥരായ ആളുകൾ ആഹാരം കഴിക്കുന്നതും, അവരുടെ കുഞ്ഞുങ്ങൾ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതും കാണാൻ കൗതുകം ആയിരുന്നു. കുട്ടികൾക്കായി വിവിധ് പരിപാടികൾ ആസൂത്രണം ചെയ്തിരുന്നു. ഇടവകയിലെ യുവജനങ്ങൾ ഹെന്ന മുതലായ പരിപാടികൾക്ക് നേതൃത്വം നൽകി. 

വെസ്റ്റ്ചെസ്റ്റർ കൗണ്ടി യുടെ മുൻ എക്സിക്യൂട്ടീവും ഇപ്പോൾ കോൺഗ്രസ് അംഗവുമായ ഹോൺ ജോർജ് ലാറ്റിമാർ പരിപാടിയിൽ പങ്കെടുക്കുകയും വളരെ അധികം സമയം ഇടവക ജനങ്ങളോടും പരിസര നിവാസികളോടും സംസാരിക്കുകയും ചെയ്തു.

കുട്ടികൾക്ക് സ്കൂൾ ബാഗ്‌സും സ്കൂളിലേക്ക് ആവശ്യമായ സാധനങ്ങളും വിതരണം ചെയ്തു. തുണികളും കൊടുത്തു.

ഇടവകയുടെ യൂത്ത് ഫെല്ലോഷിപ്പ് നേതൃത്വം കൊടുത്ത ഈ പരിപാടിയിൽ, വികാരി റെവ ജോൺ ഫിലിപ്പ്, മറ്റു ഭാരവാഹികൾ, സൺ‌ഡേ സ്കൂൾ, ഇടവക മിഷൻ, സേവികാ സംഘം, യുവജന സഖ്യം എന്നിവരും പങ്കു വഹിച്ചു. 

എല്ലാം കൊണ്ടും ഈ വർഷത്തെ. ഒരു ലേബർ ഡേ അനുഗ്രഹകരമായിരുന്നു.

Advertisment