ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൽ ന്യൂ യോർക്ക് എംപയർ സ്റ്റേറ്റ് ബിൽഡിങ് ത്രിവർണമണിഞ്ഞു

New Update
Hgggf

ഇന്ത്യയുടെ 79ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കവേ വെള്ളിയാഴ്ച്ച ന്യൂ യോർക്ക് എംപയർ സ്റ്റേറ്റ് ബിൽഡിങ് ത്രിവർണത്തിൽ കുളിച്ചു നിന്നു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ് (എഫ് ഐ എ) ആഘോഷം നയിച്ചു.

Advertisment

ത്രിവർണ ദീപാലംകാരം നയാഗ്ര ഫോൾസ്, വൺ വേൾഡ് ട്രേഡ് സെന്റർ, ഗവർണർ മരിയോ കോമോ ബ്രിഡ്‌ജ്‌, ഗ്രാൻഡ് ടെർമിനൽ പെർഷിങ് സ്‌ക്വയർ വയഡക്റ്റ് എന്നിവിടങ്ങളിലും ആൽബനി എയർപോർട്ട് ഗെയ്റ്റ്വെയിലും ദൃശ്യമായി.

എംപയർ സ്റ്റേറ്റ് ബിൽഡിങ് അലങ്കാരവുമായി ബന്ധപ്പെട്ടു നടത്തിയ ത്രിവർണ ചടങ്ങിൽ പ്രമുഖ തെലുങ്കു നടൻ വിജയ് ദേവരകൊണ്ട ഗ്രാൻഡ് മാർഷലായി പങ്കെടുത്തു.

എഫ് ഐ എ ചെയർമാൻ അങ്കുർ വൈദ്യ പറഞ്ഞു: "പതിറ്റാണ്ടുകളായി എംപയർ സ്റ്റേറ്റ് ബിൽഡിങ് പ്രത്യാശയുടെയും നേട്ടത്തിന്റെയും പ്രതീകമാണ്. അത് ത്രിവർണത്തിൽ പുതച്ചു നിൽക്കുന്നത് മില്യൺ കണക്കിന് ഇന്ത്യക്കാർക്ക് ആവേശം പകരുന്ന കാഴ്ചയായി."

Advertisment