ഒറിഗനിൽ സെമി-ട്രക്ക് അപകടം: നവവധൂവരന്മാർ മരിച്ചു; ഇന്ത്യൻ ഡ്രൈവർ പിടിയിൽ

New Update
D

ഒറിഗൻ: ഒറിഗനിൽ സെമി-ട്രക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നവവധൂവരന്മാർ മരിച്ച സംഭവത്തിൽ ഇന്ത്യൻ പൗരനായ ട്രെയിലർ ഡ്രൈവർ രാജിന്ദർ കുമാർ (32) അറസ്റ്റിൽ. നവംബർ 24ന് രാത്രി ട്രക്ക് നിയന്ത്രണം വിട്ട് റോഡിൽ കുറുകെ കിടന്നതിനെ തുടർന്ന് എതിരെ വന്ന കാർ ട്രെയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു.

Advertisment

കാറിലുണ്ടായിരുന്ന വില്യം മൈക്ക കാർട്ടർ (25), ജെനിഫർ ലിൻ ലോവർ (24) എന്നിവരാണ് മരിച്ചത്. കുമാറിനെതിരെ ക്രിമിനൽ നെഗ്ലിജന്റ് ഹോമിസൈഡ് ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി. രാജിന്ദർ കുമാർ 2022ൽ അനധികൃതമായി യുഎസിൽ പ്രവേശിച്ചയാളാണെന്ന് യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി അറിയിച്ചു. ഇയാളെ വിട്ടയച്ചാൽ കസ്റ്റഡിയിലെടുക്കാനായി ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് ഡിറ്റൈനർ നൽകിയിട്ടുണ്ട്.

Advertisment