കോൺഗ്രസിന്റെ അംഗീകാരമില്ല: ട്രംപിന്റെ നീക്കത്തെ ഇന്ത്യൻ അമേരിക്കൻ ഡെമോക്രാറ്റുകൾ അപലപിച്ചു

New Update
1000824344

AhBab

യുഎസ് കോൺഗ്രസിന്റെ അംഗീകാരം വാങ്ങാതെ പ്രസിഡന്റ് ട്രംപ് ഇറാനിൽ ആക്രമണം നടത്തിയതിനെ ഡെമോക്രാറ്റിക്‌ പാർട്ടിയിൽ നിന്നുള്ള ഇന്ത്യൻ അമേരിക്കൻ കോൺഗ്രസ് അംഗങ്ങൾ വിമർശിച്ചു.

Advertisment

റിപ്പബ്ലിക്കൻ അംഗങ്ങളോടു ആക്രമണത്തിനു മുൻപ് സംസാരിച്ച ട്രംപിന് അവരുടെ പിന്തുണയുണ്ട്. ഡെമോക്രാറ്റുകളോട്‌ സംസാരിക്കാൻ ട്രംപ് കൂട്ടാക്കിയില്ല താനും.

ട്രംപിന്റെ നീക്കം തികച്ചും ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയ റെപ്. പ്രമീള ജയപാൽ (വാഷിംഗ്‌ടൺ) പറഞ്ഞു: "യുദ്ധം പ്രഖ്യാപിക്കാനുളള അധികാരം കോൺഗ്രസിനു മാത്രമേയുള്ളൂ. യുദ്ധം രൂക്ഷമാക്കുന്ന ട്രംപിന്റെ ഭരണഘടനാ വിരുദ്ധമായ ആക്രമണം യുഎസ് സൈനികരെയും ജനങ്ങളെയും അപകടപ്പെടുത്തുന്നതാണ്.

"കോൺഗ്രസ് അടിയന്തരമായി പ്രസിഡന്റിനെ നിയന്ത്രിക്കുക എന്ന ചുമതല നിറവേറ്റേണ്ടതാണ്."

റെപ്. റോ ഖന്ന (കാലിഫോർണിയ) ചൂണ്ടിക്കാട്ടിയതും കോൺഗ്രസിന്റെ അനുമതി ഇല്ലാതെയാണ് ട്രംപ് ആക്രമണത്തിന് ഉത്തരവിട്ടത് എന്നാണ്. റെപ്. തോമസ് മാസിയുമൊത്തു താൻ അവതരിപ്പിച്ച യുദ്ധ അധികാര പ്രമേയത്തിൽ കോൺഗ്രസ് ഉടൻ വോട്ടെടുക്കണമെന്നു അദ്ദേഹം പറഞ്ഞു. "നമ്മൾ മറ്റൊരു മിഡിൽ ഈസ്റ്റ് യുദ്ധത്തിൽ ചെന്നു പെടുകയാണ്.

റെപ്. ശ്രീ തനെദാർ (മിഷിഗൺ) പറഞ്ഞു: "നമ്മുടെ സൈന്യം ലോകത്തു ഏറ്റവും മികച്ചതാണ്. ഇറാൻ ഒരിക്കലും അണ്വായുധം ഉണ്ടാക്കാൻ പാടില്ല. എന്നാൽ യുദ്ധത്തിനു പോകാൻ കോൺഗ്രസിന്റെ അനുമതി കൂടിയേ തീരൂ."