വിദേശത്തു ഫാക്ടറി വേണ്ട, വിദേശ ജോലിക്കാരും വേണ്ട: സാങ്കേതിക കമ്പനികളോട് ട്രംപ്

New Update
Uhhfyh

ഇന്ത്യ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ ഫാക്ടറികൾ പണിയുന്നതും അവിടെ നിന്നുള്ള ജീവനക്കാരെ കൊണ്ടുവരുന്നതും നിർത്തി വയ്ക്കാൻ പ്രസിഡന്റ് ഡോണാൾഡ്‌ ട്രംപ് മെറ്റാ, ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ യുഎസ് സാങ്കേതിക ഭീമന്മാരോട് ആഹ്വാനം ചെയ്തു.

Advertisment

"ഏറെക്കാലമായി നമ്മുടെ സാങ്കേതിക വ്യവസായങ്ങൾ അതിതീവ്ര ആഗോളവത്കരണത്തിൽ ആയിരുന്നു. അതു കൊണ്ടു മില്യൺ കണക്കിന് അമേരിക്കക്കാർക്കു രാജ്യത്തിലുളള വിശ്വാസം നഷ്ടപ്പെട്ടു. വഞ്ചിക്കപ്പെട്ടെന്ന തോന്നലും അവർക്കുണ്ടായി.

നമ്മുടെ പല സാങ്കേതിക കമ്പനികളും അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ അനുഗ്രഹത്തിൽ ചൈനയിൽ ഫാക്ടറികൾ പണിയുകയും ഇന്ത്യയിൽ നിന്നു ജോലിക്കാരെ കൊണ്ടുവരികയും അയർലൻഡിൽ ലാഭം കുറയ്ക്കുകയും ചെയ്തു. അപ്പോഴെല്ലാം സ്വന്തം പൗരന്മാരെ സെൻസർ ചെയ്യുകയും ഒഴിവാക്കുകയും ചെയ്യുകയായിരുന്നു."

എ ഐ അടിസ്ഥാന സൗകര്യങ്ങൾ വേഗത്തിൽ ലഭ്യമാക്കാനുള്ള ഉത്തരവിൽ ഒപ്പുവച്ച ട്രംപ് എ ഐ കമ്പനികളോട് അമേരിക്കയാണ് ആദ്യം എന്ന മുദ്രാവാക്യം ഓർമിപ്പിച്ചു.

Advertisment