New Update
/sathyam/media/media_files/2025/05/06/3MUyVW3Zrq96RzeGlI7c.jpg)
വാഷിങ്ടൺ: കാനഡയെ യുഎസിന്റെ 51 -മത് സംസ്ഥാനമാക്കാൻ സൈനിക ശക്തി ആവശ്യമില്ലെന്ന് പ്രസിഡന്റ ഡൊണാൾഡ് ട്രംപ്. ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി മാർക്ക് കാർണിയുമായി ചൊവ്വാഴ്ച്ച വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് ട്രംപിന്റെ പരാമർശം.
Advertisment
അമേരിക്ക കാനഡയ്ക്ക് പ്രതിവർഷം 20,000കോടി ഡോളർ സബ്‌സിഡി നൽകുന്നുണ്ട്. കാനഡ നിർമിക്കുന്ന കാറുകൾ ആവശ്യമില്ല. ഊർജം ആവശ്യമില്ല, അവരുടെ തടി വേണ്ട, അവരുടെ കൈവശമുള്ള ഒന്നും തങ്ങൾക്ക് ആവശ്യമില്ലന്നും ട്രംപ് പറഞ്ഞൂ.
അതേസമയം കാനഡയിൽ നിന്ന് യു എസ് സാധനങ്ങൾ വാങ്ങുന്നില്ലെങ്കിൽ കാനഡ ഒരു രാജ്യമെന്ന നിലയിൽ നിലനിൽക്കില്ലെന്ന് ട്രംപ് പറഞ്ഞിരുന്നു.