/sathyam/media/media_files/2026/01/12/v-2026-01-12-04-41-52.jpg)
നൊബേൽ സമ്മാനം കൈമാറ്റം ചെയ്യുകയോ പങ്കുവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യാൻ പറ്റില്ലെന്നു നൊബേൽ കമ്മിറ്റി വ്യക്തമാക്കി. കഴിഞ്ഞ വർഷത്തെ സമാധാന സമ്മാനം നേടിയ വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോ ആ സമ്മാനം ഏറെ ആഗ്രഹിച്ചിരുന്ന യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനു നൽകാമെന്നു പറഞ്ഞതിനെ തുടർന്നാണ് ഈ അറിയിപ്പുണ്ടായത്.
പ്രസിഡന്റ് നിക്കൊളാസ് മഡുറോയെ യുഎസ് പിടികൂടി മൻഹാട്ടനിൽ കൊണ്ടുവന്നു ജയിലിൽ അടച്ചതിനെ തുടർന്നു പ്രസിഡന്റ് സ്ഥാനം കിട്ടുമെന്നു മച്ചാഡോ പ്രതീക്ഷിച്ചെങ്കിലും ട്രംപ് അത് അവർക്കു കൈമാറാൻ തയാറായില്ല. മഡുറോയുടെ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസിനു തത്കാലം അധികാരം ഏൽപിച്ചു കൊടുത്ത ട്രംപിനെ പ്രീതിപ്പെടുത്താൻ നൊബേൽ സമ്മാനം ഉപേക്ഷിക്കാൻ മച്ചാഡോ തയാറായി.
അടുത്തയാഴ്ച്ച വാഷിംഗ്‌ടണിൽ എത്തുന്ന മച്ചാഡോയിൽ നിന്നു സമ്മാനം സ്വീകരിക്കാൻ തയാറാണെന്നു ട്രംപ് സൂചിപ്പിച്ചിരുന്നു. മച്ചാഡോയുടെ വാഗ്ദാനം അവർ വരുമ്പോൾ പരിഗണിക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്.
എന്നാൽ നൊബേൽ കമ്മിറ്റി വ്യക്തമാക്കിയത് സമ്മാനം ഒരിക്കൽ നൽകിക്കഴിഞ്ഞാൽ അതിൽ മാറ്റം സാധ്യമല്ലെന്നാണ്.
എട്ടു യുദ്ധങ്ങൾ അവസാനിപ്പിച്ചതു കൊണ്ടു തനിക്കു നൊബേൽ സമ്മാനം ലഭിക്കണം എന്നായിരുന്നു ട്രംപിന്റെ ആവശ്യം. അതെല്ലാം വമ്പിച്ച യുദ്ധങ്ങൾ ആയിരുന്നുവെന്നും ഓരോ യുദ്ധം അവസാനിപ്പിച്ചതിനും ഓരോ നൊബേൽ സമ്മാനം ലഭിക്കണം എന്നുമായിരുന്നു ട്രംപിന്റെ അവകാശവാദം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us