New Update
/sathyam/media/media_files/2025/10/11/fvv-2025-10-11-05-06-41.jpg)
സ്റേറാക്ക്ഹോം: വൈദ്യശാസ്ത്ര രംഗത്തെ നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു. മേരി ഇ. ബ്രങ്കോ, ഫ്രെഡ് റംസ്ഡെല്‍, ഷിമോണ്‍ സകഗുചി എന്നിവര്‍ക്കാണ് ഇത്തവണത്തെ നൊബേല്‍ പുരസ്കാരം. പ്രതിരോധ കോശങ്ങളെക്കുറിച്ചുള്ള പഠനമാണ് നൊബേലിന് അര്‍ഹരാക്കിയത്.
Advertisment
പെരിഫെറല്‍ ഇമ്യൂണ്‍ ടോളറന്‍സ് എന്ന വിഷയത്തില്‍ റെഗുലേറ്ററി ടി കോശങ്ങള്‍ എന്നറിയപ്പെടുന്ന പ്രതിരോധ കോശങ്ങള്‍ എങ്ങനെയാണ് ഓട്ടോ ഇമ്യൂണ്‍ രോഗങ്ങളില്‍ നിന്ന് ശരീരത്തിന് സംരക്ഷണം നല്‍കുന്നതെന്നാണ് ഇരുവരും പഠനത്തിലൂടെ കണ്ടെത്തിയത്.
പുരസ്കാരം ഡിസംബര്‍ 10ന് സമ്മാനിക്കും. ശരീരം പുറത്തു നിന്നുള്ള വസ്തുക്കളാണെന്ന് തെറ്റിദ്ധരിച്ച് സ്വന്തം കലകളെ തന്നെ ആക്രമിക്കുന്ന അവസ്ഥയാണ് ഓട്ടോ ഇമ്യൂണ്‍ ഡിസീസ്.