/sathyam/media/media_files/2025/10/12/vvv-2025-10-12-05-55-37.jpg)
സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയ വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കോറിന മച്ചാഡോ ആ സമ്മാനം അത് ഏറ്റവും വെനസ്വേലൻ ജനതയ്ക്കും ആഗ്രഹിക്കുന്നുവെന്നു പരസ്യമായി പറഞ്ഞിരുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനുമായി സമർപ്പിച്ചു.
കമ്മ്യൂണിസ്റ്റ് സമഗ്രാധിപത്യം നിലനിൽക്കുന്ന തൻ്റെ രാജ്യത്തു ജനാധിപത്യ പോരാട്ടത്തിൽ ട്രംപ് നൽകുന്ന നിർണായക പിന്തുണ മാനിച്ചാണ് അദ്ദേഹത്തിനുള്ള സമർപ്പണമെന്നു മച്ചാഡോ പറഞ്ഞു.
"ദുരിതം അനുഭവിക്കുന്ന വെനസ്വേലൻ ജനതയ്ക്കും ഞങ്ങളുടെ പോരാട്ടത്തിൽ നിർണായക പിന്തുണ നൽകുന്ന പ്രസിഡന്റ് ട്രംപിനും ഈ സമ്മാനം ഞാൻ സമർപ്പിക്കുന്നു," അവർ എക്സിൽ കുറിച്ചു.
"ഞങ്ങൾ വിജയത്തിന്റെ പടിവാതിലിൽ എത്തി നിൽക്കയാണ്."
പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്കെതിരെ തിരഞ്ഞെടുപ്പിൽ മത്സരിച്ച മച്ചാഡോയെ അദ്ദേഹം നിരോധിച്ചതിനു ശേഷം അവർ ഒളിവിലാണ്. ഡിസംബറിൽ നോർവെയിൽ സമ്മാനം വാങ്ങാൻ എത്തുമോ എന്നു തീർച്ചയില്ല.
ട്രംപിനു നിരാശ നൽകിയ പ്രഖ്യാപനത്തെ വൈറ്റ് ഹൗസ് വിമർശിച്ചിരുന്നു. ട്രംപിന്റെ സമാധാന ശ്രമങ്ങൾ അവഗണിച്ച നൊബേൽ കമ്മിറ്റി സമാധാനത്തെക്കാൾ മുൻഗണന നൽകിയത് രാഷ്ട്രീയത്തിനാണെന്ന് വൈറ്റ് ഹൗസ് വക്താവ് സ്റ്റീവൻ ചുങ് ആരോപിച്ചു.
"പ്രസിഡന്റ് ട്രംപ് തുടർന്നും സമാധാന കരാറുകൾ ഉണ്ടാക്കും, യുദ്ധങ്ങൾ അവസാനിപ്പിക്കും, ജീവനുകൾ രക്ഷിക്കും. അദ്ദേഹത്തിന്റെ ഹൃദയത്തിൽ മനുഷ്യത്വമാണ് ഉള്ളത്. സ്വന്തം ഇച്ഛാശക്തി കൊണ്ട് പർവ്വതങ്ങളെ നീക്കാൻ കഴിയുന്ന അദ്ദേഹത്തെ പോലെ മറ്റൊരാൾ ഒരിക്കലൂം ഉണ്ടാവില്ല."