യുഎസ് പൗരന്മാർ അല്ലാത്തവർ നാട്ടിലേക്കു അയക്കുന്ന പണത്തിനു 5% നികുതി നൽകേണ്ടി വരും

New Update
Hdydufig

'വലിയ, സുന്ദരമായ ബിൽ' എന്നു പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് പറയുന്ന നികുതി നിർദേശം യുഎസ് കോൺഗ്രസ് അംഗീകരിച്ചു കഴിഞ്ഞാൽ യുഎസ് പൗരന്മാർ അല്ലാത്തവർ നാട്ടിലേക്കു അയക്കുന്ന പണത്തിനു 5% നികുതി കൊടുക്കേണ്ടി വരും.

Advertisment

ഇന്ത്യൻ എച്-1ബി, എൽ-1 വിസക്കാർക്കും ഗ്രീൻ കാർഡ് ഉടമകൾക്കും ഇന്ത്യയിലേക്ക് പണം അയക്കുമ്പോൾ ഈ നികുതി നൽകേണ്ടി വരും. പ്രതിവർഷം ബില്യൺ കണക്കിനു ഡോളറുകളാണ് ഇന്ത്യൻ പ്രവാസികൾ നൽകേണ്ടി വരുന്നത്.

ജൂൺ-ജുലൈ ആവുമ്പോൾ ബിൽ പാസാകും എന്നാണ് കരുതപ്പെടുന്നത്.

ഇന്ത്യയിലേക്ക് ഏറ്റവുമധികം പണം പ്രവാസികൾ അയക്കുന്നത് ഇപ്പോൾ യുഎസിൽ നിന്നാണെന്നു പുതിയ കണക്കുകൾ കാണിക്കുന്നു. യുഎസിൽ ജീവിക്കുന്ന ഇന്ത്യക്കാരുടെ ഉയർന്ന വരുമാനവും ആ സമൂഹത്തിന്റെ വലുപ്പം കൂടിയതുമാണ് കാരണം. ഇന്ത്യൻ വിദേശകാര്യ വകുപ്പിന്റെ കണക്കിൽ ഇപ്പോൾ യുഎസിൽ 4.5 മില്യൺ ഇന്ത്യക്കാരുണ്ട്.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മാർച്ചിൽ പ്രസിദ്ധീകരിച്ച സർവേയിൽ പറയുന്നത് 2023-24 സാമ്പത്തിക വർഷത്തിൽ പ്രവാസികൾ അയച്ച പണം $ 118.7 ബില്യൺ ആണ്. അതിൽ 28% യുഎസിൽ നിന്നായിരുന്നു: $32 ബില്യൺ. രണ്ടാം സ്ഥാനം യു എ ഇക്കാണ്.

യുഎസിൽ നിന്ന് $32 ബില്യൺ അയച്ച പ്രവാസികൾ പുതിയ നിയമം വരുമ്പോൾ പണം അയക്കുന്നതിന്റെ പേരിൽ $1.6 ബില്യൺ നികുതി നൽകേണ്ടി വരും.

എത്ര ചെറിയ തുക അയച്ചാലും ഈ 5% നൽകിയേ തീരൂ എന്നാണ് 389 പേജുള്ള ബില്ലിന്റെ പേജ് 327ൽ വ്യവസ്ഥ ചെയ്യുന്നത്. അമേരിക്കക്കാരൻ അല്ലെങ്കിൽ പൗരൻ ആണ് പണം അയക്കുന്നതെങ്കിൽ മാത്രം ഒഴിവുണ്ട്.  

കുറഞ്ഞ വരുമാനക്കാർക്കു സഹായമാവുന്ന മെഡിക്കെയ്ഡ്, ഫുഡ് സ്റ്റാമ്പുകൾ ഇവയൊക്കെ വെട്ടിക്കുറയ്ക്കാൻ ബില്ലിൽ നിർദേശമുണ്ട്