/sathyam/media/media_files/2025/12/14/t-2025-12-14-05-23-29.jpg)
ന്യൂയോർക്ക്: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനം സുവിശേഷ സേവികാ സംഘത്തിന്റെ ആഭിമുഖ്യത്തിലുള്ള ക്രിസ്മസ് ആഘോഷ പരിപാടികൾ വ്യാഴാഴ്ച ഓൺലൈനിൽ സംഘടിപ്പിച്ചു . ‘വിളങ്ങിൻ പൊൻതാരം’ എന്ന് പേരിട്ടിരിക്കുന്ന ഈ ആഘോഷം കരാളുകളും സ്കിറ്റുകളും ഉൾപ്പെടുത്തിയാണ് സംഘടിപ്പിച്ചത്.
ഭദ്രാസന അധ്യക്ഷൻ ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ ക്രിസ്മസ് സന്ദേശം നൽകി. പ്രാരംഭ പ്രാർഥന ഭദ്രാസന സെക്രട്ടറി റവ. ജോയൽ സാമുവേൽ തോമസ് നിർവഹിച്ചു. നോബി ബൈജു സ്വാഗതം ആശംസിച്ചു. റവ. ഷെറിൻ ടോം മാത്യൂസ് ആമുഖ പ്രസംഗം നടത്തി. ഭദ്രാസന കൗൺസിൽ അംഗം സുമ ചാക്കോ നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു.
ട്രിനിറ്റി മാർത്തോമ്മാ ചർച്ച് കാനഡ ,ഒർലാൻഡോ മാർത്തോമ്മാ ചർച്ച് ഫ്ലോറിഡ ,സെന്റ് തോമസ് മാർത്തോമ്മാ ചർച്ച് ഇന്ത്യാനപോളിസ് ,സൗത്ത് റീജിയൻ മാർത്തോമ്മാ ചർച്ച് . മാർത്തോമ്മാ ചർച്ച്ച ഓഫ്ഡാലസ് (ഫാർമേഴ്‌സ് ബ്രാഞ്ച് ), ലൊസാഞ്ചലസ് മാർത്തോമ്മാ ചർച്ച് ,നോർത്ത് ഈസ്റ്റ് ,സൗത്ത് വെസ്റ്റ് റീജനുകൾ സംഘടിപ്പിച്ച ക്രിസ്മസ് ഗാനങ്ങളും, കാർമൽ മാർത്തോമ്മാ ചർച്ച് , ഇമ്മാനുവേൽ മാർത്തോമ്മാ ചർച്ച് ഓഫ് ഹൂസ്റ്റണും അവതരിപ്പിച്ച സ്കിറ്റുകളും അതിമനോഹരമായിരുന്നു.
'വിളങ്ങിൻ പൊൻതാരം' ആഘോഷം വിജയിപ്പിക്കുന്നതിന് പങ്കുചേർന്ന എല്ലാവർക്കും ഭദ്രാസന സുവിശേഷ സേവികാസംഘം സെക്രട്ടറി മേഴ്സി തോമസ് നന്ദി പറഞ്ഞു. സേവികാസംഘം ഭാരവാഹികളായ റവ. ഷെറിൻ ടോം മാത്യൂസ്, നോബി ബൈജു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. റീനി മാത്യു (മാർത്തോമ്മാ ചർച്ച്ച ഓഫ്ഡാലസ്,ഫാർമേഴ്‌സ് ബ്രാഞ്ച് ) എംസീ ആയിരുന്നു .ഭദ്രാസന സുവിശേഷ സേവികാസംഘം സെക്രട്ടറി മേഴ്സി തോമസ് നന്ദി പറഞ്ഞു.റവ സുകു ഫിലിപ്പ് മാത്യുവിന്റെ പ്രാർഥനയ്ക്കും റവ. ഷെറിന്റെ ആശീർവാദത്തിനുശേഷം ക്രിസ്മസ് ആഘോഷം സമാപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us