നോർത്ത് അമേരിക്ക മലങ്കര മാർത്തോമാ ദദ്രാസനം ഞായറാഴ്ച ലഹരിവിമുക്ത ദിനമായി ആചരിച്ചു

New Update
Cfffff

ന്യൂയോർക്: നോർത്ത് അമേരിക്ക മലങ്കര മാർത്തോമാ ദദ്രാസനം ജൂൺ 22 (ഞായറാഴ്ച) ലഹരിവിമുക്ത ദിനമായി ആചരിച്ചു .2025 ജൂൺ 15 ഞായറാഴ്ച മുതൽ 22 ഞായറാഴ്ച വരെയുള്ള ആഴ്ച മയക്കുമരുന്ന് വിരുദ്ധ അവബോധ വാരമായി ആചരിക്കുന്നതിനോടനുബന്ധിച്ചു ഇടവകകളിൽ ഈ ദിവസത്തിനായി തയ്യാറാക്കിയ പ്രത്യേക ആരാധനക്രമം ഉപയോഗിച്ചു .."ശുദ്ധിയിൽ സൂക്ഷിക്കേണ്ട ശരീരവും ജീവിതവും" എന്ന വിഷയത്തെ കേന്ദ്രീകരിച്ചുള്ള പ്രഭാഷണങ്ങൾ ഞായറാഴ്ച നോർത്ത് അമേരിക്ക മലങ്കര മാർത്തോമാ ദദ്രാസ ഇടവകകളിൽ നടന്നു

Advertisment

സഭയിലെ എല്ലാ അംഗങ്ങളും മദ്യത്തിനും മയക്കുമരുന്നിനും ഇരയാകാതെ തങ്ങളുടെ ക്രിസ്തീയ സാക്ഷ്യം ഉയർത്തിപ്പിടിക്കണം ലഹരി ആസക്തിയുടെ തിന്മയ്‌ക്കെതിരെ പോരാടാൻ മുഴുവൻ സഭയും സ്വയം പ്രതിജ്ഞാബദ്ധരാകണം. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും ഈ സന്ദേശം പ്രചരിപ്പിക്കുന്നതിന് ആധുനിക വിവര സാങ്കേതിക വിദ്യ നൽകുന്ന പുതിയ അവസരങ്ങൾ ഉപയോഗിക്കണം ഡോ.തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത ഉദ്‌ബോധിപ്പിച്ചു.

ലഹരി വസ്തുക്കളുടെ ലഭ്യതയും ഉപയോഗവും ആശങ്കാജനകമാംവിധം വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, ഈ അപകടത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനും, മനുഷ്യരാശിയെ നാശത്തിലേക്ക് വഴുതിവീഴുന്നതിൽ നിന്ന് രക്ഷിക്കുന്നതിനും, ആസക്തിയുടെ അടിമകളായവരെ വീണ്ടെടുക്കുന്നതിനും സഭ പ്രതിജ്ഞാബദ്ധമാണെന്ന് മെത്രാപ്പോലീത്ത പറഞ്ഞു

ലഹരിവിരുദ്ധ ബോധവൽക്കരണ കാമ്പെയ്‌നുകളിൽ റാലികൾ, മാർച്ചുകൾ, പൊതുയോഗങ്ങൾ, തെരുവ് നാടകങ്ങൾ, പൊതുജനശ്രദ്ധ ആകർഷിക്കുന്നതിനും ഉണർത്തുന്നതിനുമുള്ള മറ്റ് സൃഷ്ടിപരമായ പരിപാടികൾ എന്നിവ വിവിധ ഇടവകകളിൽ സംഘടിപ്പിച്ചു .

Advertisment