/sathyam/media/media_files/2025/02/26/oVSZ0rDTh2kzNSQyYOEG.jpg)
ന്യൂയോർക്ക് : നോർത്ത് അമേരിക്ക മാർത്തോമ്മാ സഭ ഭദ്രാസനം മാർച്ച് 2ന് ഭദ്രാസന ദിനമായി ആചരിക്കുന്നു. മാർച്ച് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് എല്ലാ വർഷവും ഭദ്രാസന ഞായറാഴ്ചയായി ആചരിക്കുന്നത്.
ഭദ്രാസന ദിനമായി ബന്ധപ്പെട്ട് ഭദ്രാസന എപ്പിസ്കോപ്പ റൈറ്റ് റവ ഡോ എബ്രഹാം മാർ പൗലോസ് സന്ദേശം നൽകി.
അന്നേ ദിവസം ഭദ്രാസനം തയാറാക്കിയ പ്രത്യേക ആരാധന ക്രമം ഉപയോഗിക്കണം. ഭദ്രാസനത്തിലെ വിവിധ പ്രവർത്തനങ്ങൾ, മിഷൻ പദ്ധതികൾ, പരിപാടികൾ എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി മുൻകാലങ്ങളിൽ ചെയ്തതുപോലെ "പുൾ പിറ്റ് ചേഞ്ച് "(പ്രസംഗപീഠം കൈമാറ്റവും) ക്രമീകരിച്ചിട്ടുണ്ട്.
ഭദ്രാസന ഞായറാഴ്‌ച കളക്ഷൻ സ്വന്തം ഇടവകയിൽ ക്രമീകരിക്കാനും വിസിറ്റിങ് ഇടവകയിൽ പിരിവ് ഏകോപിപ്പിക്കാനുമുള്ള ചുമതല വികാരിമാർക്കായിരിക്കും. ഭദ്രാസന പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിന് ഉദാരമായി സംഭാവന നൽകുവാൻ എല്ലാ അംഗങ്ങളോടും തിരുമേനി അഭ്യർഥിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us