നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസന സന്നദ്ധ സുവിശേഷക സംഘവാരം

New Update
Bnn

ഡാലസ്: നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസന സന്നദ്ധ സുവിശേഷക സംഘവാരത്തോട് അനുബന്ധിച്ചു സൗത്ത് വെസ്റ്റ് ഭദ്രാസന സെന്റർ എ സംഘടിപ്പിച്ച ഒരാഴ്ച നീണ്ടു നിൽക്കുന്ന സംഘവാര കൺവൻഷൻ സെപ്റ്റംബർ 29നു വൈകിട്ട് ഡാലസ് സെന്റ് പോൾസ് മാർത്തോമ്മാ ദേവാലയത്തിൽ നടന്നു. പ്രാരംഭ യോഗത്തിൽ റവ. ഏബ്രഹാം വി. സാംസൺ, (വികാരി, ഫാർമേഴ്‌സ് ബ്രാഞ്ച് എംടിസി) വചന ശുശ്രുഷ നിർവഹിച്ചു. ഡാലസ് സെന്റ് പോൾസ് മാർത്തോമ്മാ പ്രസിഡന്റ് റവ റെജിൻ രാജു അധ്യക്ഷത വഹിച്ചു.

Advertisment

ഗായക സംഘത്തിന്റെ ഗാനാലാപനത്തോടെ യോഗം ആരംഭിച്ചു. ഡാലസ് സെന്റ് പോൾസ് ഇടവക പാരിഷ് മിഷൻ സെക്രട്ടറി അലക്സാണ്ടർ ഫിലിപ്പ് സ്വാഗതം ആശംസിച്ചു. ഗ്രേസി അലക്സാണ്ടർ കെ എസ് മാത്യു ലീന പണിക്കർ എന്നിവർ മദ്ധ്യസ്ഥ പ്രാർഥനക്കു നേതൃത്വം നൽകി, തുടർന്നു നിശ്ചയിക്കപ്പെട്ട പാഠഭാഗം ഗ്രേസി മാത്യു വായിച്ചു.

രാജൻ കുഞ്ഞു ചിറയിലിന്റെ പ്രാർഥനക്കും റവ. ഏബ്രഹാം വി. സാംസന്റെ ആശീർവാദത്തിനും ശേഷം യോഗം അവസാനിച്ചു. പങ്കെടുത്ത എല്ലാവർക്കും ഡിന്നറും ഒരുക്കിയിരുന്നു റവ. റെജിൻ രാജു, റവ. റോബിൻ വർഗീസ് എന്നിവരും ഡാലസിലെ വിവിധ ഇടവകകളിൽ നിന്നുള്ള നിരവധി പേരും യോഗത്തിൽ പങ്കെടുത്തു.

Advertisment