ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
/sathyam/media/media_files/wmcKqvfESvHo5Fc2lMxA.jpg)
സൗത്ത് കരോലിന: നോര്‍വീജിയന്‍ ക്രൂസ് കപ്പലിലെ ഗര്‍ഭിണി അടക്കമുള്ള എട്ട് യാത്രക്കാര്‍ മധ്യ ആഫ്രിക്കന്‍ ദ്വീപില്‍ കുടുങ്ങി. സാവോ ടോം എന്ന ദ്വീപില്‍ കപ്പലിറങ്ങിയ ഇവരെ തിരിച്ചു കയറാന്‍ ക്യാപ്റ്റന്‍ അനുവദിച്ചില്ലെന്നാണ് ആരോപണം. ദ്വീപില്‍ കുടുങ്ങിയവരില്‍ നാല് അമേരിക്കക്കാരും രണ്ട് ഓസ്ട്രേലിയക്കാരും ഉള്‍പ്പെടുന്നു. ഇവര്‍ സമയത്ത് തിരിച്ചെത്താത്തതിനാലാണ് കപ്പലില്‍ കയറ്റാതിരുന്നതെന്നാണ് കപ്പല്‍ അധികൃതരുടെ വിശദീകരണം. പറഞ്ഞ സമയത്ത് തന്നെ കപ്പലിലേക്ക് മടങ്ങിയെത്തേണ്ട ഉത്തരവാദിത്വം അതിഥികള്‍ക്കുണ്ടെന്നും അധികൃതര്‍. അതേസമയം, യാത്രയില്‍ പ്രശ്നങ്ങളുണ്ടായിരുന്നെന്നും ടൂര്‍ ഗൈഡ് തങ്ങളെ കപ്പലിലേക്ക് തിരിച്ചെത്തിക്കുന്നതില്‍ പരാജയപ്പെട്ടെന്നുമാണ് ദ്വീപില്‍ കുടുങ്ങിയ സൗത്ത് കരോലിന്‍ സ്വദേശികളായ ദമ്പതികള്‍ പറയുന്നത്. കപ്പലിലെ ക്യാപ്റ്റന്‍ തിരികെ കയറുന്നത് തടഞ്ഞെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഗര്‍ഭിണിയെ കൂടാതെ, ഹൃദയസംബന്ധമായ അസുഖമുള്ളയാളും യാത്രക്കാരില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരം. |