ഓസ്ലോ: നോര്‍വേയിലെ ഹാരള്‍ഡ് അഞ്ചാമന്‍ രാജാവിന്റെ മൂത്തമകളായ മാര്‍ത്ത വിവാഹിതയാകുന്നു. ഹോളിവുഡില്‍ ആത്മീയ ഗുരുവായി അറിയപ്പെടുന്ന അമേരിക്കന്‍ വിവാദപുരുഷന്‍ ഡ്യുറക് വെറെറ്റ് ആണ് വരന്‍. വിവാദപരമായ പ്രണത്തെത്തുടര്‍ന്നാണ് വിവാഹം. ഇതിന്റെ ആഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
മൂന്നു ദിവസം നീളുന്ന ആഘോഷപരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. കുതിരയോട്ടത്തിലൂടെയാണ് പ്രശസ്തയാണ് മാര്‍ത്ത രാജകുമാരി.
അതേസമയം, മരണത്തില്‍നിന്ന് ഉയിര്‍ത്തെണീറ്റവന്‍ എന്നു സ്വയം വിശേഷിപ്പിക്കുന്ന വെറെറ്റ് (49) തട്ടിപ്പുകാരനായ മുറിവൈദ്യനാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഇദ്ദേഹം പിന്തുടരുന്ന ആഭിചാരക്രിയകളും അര്‍ബുദം സംബന്ധിച്ച വിവാദവിശ്വാസങ്ങളുമെല്ലാം നോര്‍വേയിലെ രാജകുടുംബത്തിലും പൊതുസമൂഹത്തിലും അസ്വസ്ഥത സൃഷ്ടിച്ചു.
എന്നാല്‍, എന്തുവന്നാലും പിന്തിരിയില്ലെന്നു പ്രഖ്യാപിച്ച മാര്‍ത്ത (52) ഒടുവില്‍ തന്റെ ഭാഗം ജയിപ്പിച്ചെടുക്കുകയായിരുന്നു. 2022ല്‍ തന്നെ ഇവരുടെ വിവാഹനിശ്ചയം നടത്തിയിരുന്നു.