/sathyam/media/media_files/2025/09/03/whatsapp-imag-2025-09-03-16-34-45.jpeg)
മുഖ്യാതിഥി സിനു നായർ ഫ്ലോറിഡയിൽ വച്ചു നടക്കുന്ന അടുത്ത KHNA ഇന്റർനാഷണൽ കൺവൻഷനിലേക്ക് ഏവരേയും സ്വാഗതം ചെയ്തുകൊണ്ട് “ഓണസന്ദേശം” നൽകി. റോക്ക്‌ലാൻഡ് കൗണ്ടി ഭജന സംഘം കൺവീനറും ഹഡ്സൺവാലി മലയാളി അസോസിയേഷൻ പ്രസിഡന്റുമായ വിശ്വനാഥൻ കുഞ്ഞുപിള്ള, ജയപ്രകാശ് നായർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സംഘടനയുടെ ആദ്യകാല പ്രവർത്തകരായ ഡോ. പി.ജി. നായർ, ഗോപിനാഥ മേനോൻ എന്നിവരെ സെക്രട്ടറി പത്മാവതി നായരും പ്രസിഡന്റ് ജി.കെ. നായരും ചേർന്ന് പൊന്നാടയണിയിച്ച് ആദരിച്ചു.
സുജിത് കുമാർ ഹൃദ്യമായ ഓണപ്പാട്ടുകൾ പാടി ഗതകാലസ്മരണകളിലേക്ക് സദസ്സിന്റെ ഓർമകളെ കൊണ്ടുപോയി. രാധാമണി നായർ, ജയപ്രകാശ് നായർ, മുരളി പണിക്കർ എന്നിവർ ഹൃദ്യമായി ഓണക്കവിതകൾ ആലപിച്ചു.
എന്‍.എസ്.എസ്. ഓഫ് ഹഡ്സൺവാലിയുടെ വെബ്സൈറ്റ് മനോഹരമായി പുന:ക്രമീകരിച്ച് അതിനു സാരഥ്യം വഹിച്ച ശരത്ത് കണ്ടനാടും മകൾ ദിയ ശരത്തും കൂടി അതിന്റെ ദൃശ്യാവിഷ്കരണം നടത്തിയതിനെ സദസ്സ് മുക്തകണ്ഠം പ്രശംസിച്ചു. മെയ് മാസം മുതൽ ഒരു ക്വാർട്ടറിൽ ജന്മനക്ഷത്രം വരുന്ന അംഗങ്ങളുടെ “ജന്മദിനം” കേക്കു മുറിച്ച് ആഘോഷിച്ചു. തുടർന്ന് സിത്താർ പാലസ് പ്രത്യേകം തയ്യാറാക്കിയ വിഭവസമൃദ്ധമായ ഓണസദ്യയും ഓണമാമാങ്കം പൂർണമാക്കി.
ഗോപിനാഥ് കുറുപ്പ് എം.സി.യായി പ്രവർത്തിച്ചു. ട്രഷറർ കൃഷ്ണകുമാർ നൽകിയ നന്ദി പ്രഭാഷണത്തിനു ശേഷം ഓണാഘോഷത്തിന് തിരശ്ശീല വീണു.
വെബ്: https://www.nssohv.org/