ഷിക്കാഗോ ഓ'ഹെയർ വിമാനത്താവളത്തിൽ വീൽചെയർ ആവശ്യപ്പെടുന്നവരുടെ എണ്ണം വർധിക്കുന്നു; നിയമത്തിലെ 'പഴുത് ആയുധമാക്കി' യാത്രക്കാർ

New Update
F

ഷിക്കാഗോ: ഷിക്കാഗോ ഓ'ഹെയർ വിമാനത്താവളത്തിൽ നിന്നുള്ള വിമാനങ്ങളിൽ വീൽചെയർ സഹായം അഭ്യർഥിക്കുന്ന യാത്രക്കാരുടെ എണ്ണത്തിലുണ്ടായ 'അസാധാരണ വർധനവ്' ചർച്ചയാകുന്നു. വിമാനത്തിന്റെ ഗേറ്റിൽ വീൽചെയറുകളുടെ നീണ്ട നിര കാണിക്കുന്ന ഒരു വിഡിയോ വൈറലായതോടെ, ഇത് സംവിധാനത്തിന്റെ ദുരുപയോഗമാണോ എന്ന സംശയമാണ് ഉയരുന്നത്.

Advertisment

യുഎസിൽ നിന്നുള്ള ദീർഘദൂര റൂട്ടുകളിൽ എയർ ഇന്ത്യയിൽ വീൽചെയർ സഹായം ആവശ്യമുള്ള യാത്രക്കാരുടെ എണ്ണം കൂടുതലാണ്. ചില വിമാനങ്ങളിൽ 30% വരെ യാത്രക്കാർ ഈ സഹായം അഭ്യർഥിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. കുടുംബ സന്ദർശനത്തിനായി രാജ്യാന്തര യാത്ര ചെയ്യുന്ന പ്രായമായ യാത്രക്കാരുടെ എണ്ണം കൂടുതലുള്ളതാണ് ഇതിന് ഒരു പ്രധാന കാരണം.

യുഎസിലെ 1986ലെ എയർ കാരിയർ ആക്ട് പ്രകാരം, ഭിന്നശേഷിയുള്ള യാത്രക്കാർക്ക് വിമാനക്കമ്പനികൾ സൗജന്യമായി വീൽചെയർ നൽകാൻ നിയമപരമായി ബാധ്യസ്‌ഥരാണ്. മെഡിക്കൽ രേഖകൾ കാണിച്ചില്ലെങ്കിൽ പോലും സഹായം ആവശ്യപ്പെടുന്ന ആർക്കും വീൽചെയർ നൽകാൻ ഈ നിയമം വിമാനക്കമ്പനികളെ നിർബന്ധിതരാക്കുന്നു.

എന്നാൽ, ഇത് എയർലൈനുകൾക്ക് വലിയ സാമ്പത്തിക ചെലവാണ് ഉണ്ടാക്കുന്നത്. ഒരാൾ വീൽ ചെയർ സൗകര്യം നൽകുന്നതിന് ഏകദേശം 30-35 ഡോളറാണ് വിമാനക്കമ്പനികൾക്ക് അധിക ചെലവ് വരുന്നത്. കൂടാതെ ധാരാളം വീൽചെയർ യാത്രക്കാർ ഉള്ളപ്പോൾ ബോർഡിങ് സമയം വർധിക്കുകയും വിമാനങ്ങളുടെ ഷെഡ്യൂളുകൾ വൈകുകയും ചെയ്യുന്നു.

പല യാത്രക്കാരും ഈ സൗകര്യം ദുരുപയോഗം ചെയുന്നതായി റിപ്പോർട്ടുകളുണ്ട്. ഇംഗ്ലിഷ് സംസാരിക്കാത്തവർ, ഷിക്കാഗോ പോലുള്ള വലിയ വിമാനത്താവളങ്ങളിൽ പരിചയമില്ലാത്തവർ, സുരക്ഷാ പരിശോധനകളിലും ട്രാൻസ്ഫർ നടപടിക്രമങ്ങളിലൂടെയും സഹായം ആവശ്യമുള്ള പ്രായമായവർ എന്നിവരും ഇത്തരത്തിലുള്ള മൊബിലിറ്റി സഹായം തേടുന്നുണ്ട്.

വീൽചെയർ ഉപയോഗത്തിന് പണം ഈടാക്കാൻ യുഎസ് നിയമം അനുവദിക്കാത്തതിനാൽ, ദുരുപയോഗം തടയാൻ എയർലൈനുകൾക്ക് ഫീസുകളോ മറ്റ് നിയന്ത്രണങ്ങളോ ഏർപ്പെടുത്താൻ കഴിയുന്നില്ല എന്നതും ഈ വിഷയത്തെ കൂടുതൽ സങ്കീർണ്ണമാക്കുന്നു. എയർ ഇന്ത്യ പോലുള്ള കമ്പനികൾ ഈ നിയമപരമായ ബാധ്യത പാലിക്കുന്നതിനിടയിൽ, പ്രവർത്തനപരമായ വെല്ലുവിളികൾ എങ്ങനെ നേരിടുമെന്നതാണ് പ്രധാന ചോദ്യം.,

Advertisment