Advertisment

നഴ്‌സ് പ്രാക്ടീഷണേഴ്സ് അസോസിയേഷന്‍ എൻ.പി വാരം ആഘോഷിച്ചു

New Update
nbhuhik

ന്യൂയോർക്: നാഷണല്‍ ഇന്ത്യന്‍ നഴ്‌സ്  പ്രാക്ടീഷണേഴ്സ് അസോസിയേഷന്‍ ഓഫ് അമേരിക്ക (നിൻപാ) എൻ.പി വാരം  ആഘോഷിച്ചു. നാഷണൽ കോൺഫെറെൻസിനുശേഷം മൂന്നര മണിയോടെ  എൻ.പി വാരം വിവിധ പരിപാടികളോടെ ആഘോഷിച്ചു. അമേരിക്കയുടെ പതിനാറു സ്റ്റേറ്റുകളിൽ അംഗങ്ങളുള്ള   നിൻപായുടെ  ആഘോഷത്തിൽ പല സ്റ്റേറ്റുകളിൽ നിന്നും നഴ്സസ് പ്രാക്ടീഷണേഴ്സ് പങ്കെടുത്തു. 

Advertisment

ജിയോറിയ ലിബിന്റെ ഈശ്വരപ്രാർഥനയോടെ പരിപാടികളാരംഭിച്ചു. നിൻപായുടെ ഫൗണ്ടറും ചെയർമാനുമായ ഡോ. ആനി പോൾ തന്റെ സ്വാഗതം പ്രസംഗത്തിൽ എൻ.പി മാരുടെ സേവനങ്ങളെ പ്രശംസിച്ചു സംസാരിച്ചു.

നിന്‍പാ അസോസിയേഷൻ ഒരു  നെറ്റ് വർക്കിംഗ് ഗ്രൂപ്പ്  ആയി പ്രവർത്തിക്കുന്നു. കൂടാതെ  ഇന്ത്യയിലും അമേരിക്കയിലും സ്കോളർഷിപ്പും   ചാരിറ്റി സഹായവും നൽകുന്നു.   അതിനു പുറമെ  ഹെൽത്ത് സെമിനാർ, ഹെൽത്ത്ഫെയർ തുടങ്ങിയ പരിപാടികലും നടത്തുന്നതായി ഡോ. ഗ്രേസ് മാണി, ഡി എൻ പി , എം എസ എൻ,    എഫ് എൻ പി, തന്റെ അധ്യക്ഷ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. എണ്ണം കൂടുന്ന   ഇന്ത്യൻ എൻപി മാർക്ക് ഈ സംഘടനാ  വളരെ ഉപകാരപ്രദമാണെന്ന്  പലരും അഭിപ്രായപ്പെട്ടു.

മുഖ്യാതിഥി ഡോ. എൽസിയബാത്ത്‌ സൈമൺ, പി എച്ച് ഡി, ആർഎൻ, എഎൻപി, എൻപിമാരുടെ സേവനങ്ങളെ പറ്റിയും അവർ നേരിടുന്ന പ്രശ്‍നങ്ങളെപറ്റിയും  ചൂണ്ടിക്കാട്ടി. എഡ്യൂക്കേഷനിൽ ഡോക്ടറേറ്റ് ഡിഗ്രിയുള്ള ഇവർ ഇരുപത്തഞ്ചു വർഷമായി  നഴ്സിംഗ് പ്രൊഫസറാണ്.  നഴ്സിങ്ങിൽ ഒട്ടേറെ  ലേഖനങ്ങളുടെ രചയിതാവുമാണ്. 

എൻ.പി.എ. പ്രസിഡന്റ് ഡോ. മേരി ഗർകോൺ, ഡി എൻ പി , എ പി ആർ എൻ , എഫ് എൻ പി ,  എൻപി മാരുടെ സേവങ്ങളെ അഭിനന്ദിക്കുന്നതിന്റെ ആവശ്യകതെപറ്റി  സംസാരിച്ചു.

ചടങ്ങിൽ വച്ച് എൻ.പി, ഡി.എൻ.പി,  ബിരുദമെടുത്തവർക്കും  സെർറ്റിഫിക്കേഷൻസ് എടുത്തവർക്കും  നിന്‍പാ  അഭിനന്ദന സർഫിക്കറ്റുകള്‍ നല്‍കി  .

ന്യൂസ് ലെറ്ററിനും  സൂവനിറിനും  പരസ്യവും   ലേഖഞങ്ങളും  നൽകി സഹകരിച്ചവർക്ക്‌  ചീഫ് എഡിറ്റർ ബ്ലെസി വര്ഗീസ്, എ പി ആർ എൻ , എഫ് എൻ പി, നന്ദി രേഖപ്പെടുത്തി.  

റീന സാബുവിന്റെയും   സാറ അമ്പാട്ട് ആൻഡ് ടീമിന്റെ സമൂഹ ഗാനവും എല്ലാവരേയും ആകർഷിച്ചു.



സെക്രട്ടറി സുനിത മേനോൻ എം സിയായിരുന്നു. വൈസ് പ്രസിഡന്റ് പ്രസന്ന ബാബു   നന്ദി രേഖപ്പെടുത്തി.  സാറാ അമ്പാട്ട് , സൂസൻ മാത്യു, ഡോ.  ഗ്രേസ് മാണി, ലീന ആലപ്പാട്ട്, ഡോ. സിജി മാത്യു,  കാർമൈക്കൾ ജോൺ, എന്നിവർ പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നല്‍കി.

#Nurse Practitioners Association
Advertisment