/sathyam/media/media_files/2026/01/27/v-2026-01-27-06-03-00.jpg)
മിനിയപോളിസിൽ രണ്ടാമതൊരാൾ കൂടി ഐസിന്റെ വെടിയേറ്റു മരിച്ചതു 'ഹൃദയം തകർക്കുന്ന ദുരന്ത'മാണെന്നു മുൻ പ്രസിഡന്റ് ബരാക്ക് ഒബാമയും മുൻ പ്രഥമവനിത മിഷേൽ ഒബാമയും പറഞ്ഞു.
ഫെഡറൽ ഏജൻസിയുടെ തന്ത്രങ്ങൾ രാജ്യമെന്ന നിലയ്ക്ക യുഎസ് കാത്തു സൂക്ഷിക്കുന്ന അടിസ്ഥാന മൂല്യങ്ങളുടെ മേലുള്ള കടന്നാക്രമണമാണെന്നുഅദ്ദേഹം ചൂണ്ടിക്കാട്ടി.
ഫെഡറൽ നിയമപാലകരും ഇമിഗ്രെഷൻ ഏജന്റുമാരും കടുത്ത വെല്ലുവിളികൾ നേരിടും എന്നതു ശരിയാണെന്നു അവർ പ്രസ്താവനയിൽ പറഞ്ഞു. "എന്നാൽ അവർ നിയമപരമായും ഉത്തരവാദിത്തത്തോടെയും പ്രവർത്തിക്കണം. സ്റ്റേറ്റ്, ലോക്കൽ ഏജൻസികളുമായി സഹകരിക്കയും വേണം.
"അതല്ല പക്ഷെ മിനസോട്ടയിൽ കാണുന്നത്. അതിന്റെ നേരെ വിപരീതമാണ്."
ഇമിഗ്രെഷൻ അധികൃതരുടെ പ്രവർത്തനങ്ങൾക്കെതിരെ രാജ്യമൊട്ടാകെ രോഷം ഉയർന്നിട്ടുണ്ടെന്നു അവർ ചൂണ്ടിക്കാട്ടി. ഐസിന്റെ അതിരുവിട്ട പ്രവർത്തനം മൂലം രണ്ടു യുഎസ് പൗരന്മാരുടെ ജീവൻ നഷ്ടമായി. "എന്നിട്ടും നടപടികൾ അവലോകനം ചെയ്യുന്നതിനു പകരം കൂടുതൽ വഷളാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്.
“അതു നിർത്താൻ സമയം കഴിഞ്ഞു."
വിലയിരുത്തുന്നുവെന്നു ട്രംപ്
മിനിയപോളിസിൽ നടന്ന വെടിവയ്പിനെ കുറിച്ചു ഭരണകൂടം വിലയിരുത്തി വരികയാണെന്നു പ്രസിഡന്റ് ട്രംപ് ഞായറാഴ്ച്ച പറഞ്ഞു. വോൾ സ്ട്രീറ്റ് ജേർണലിനോട് അഞ്ചു മിനിറ്റ് ഫോണിൽ സംസാരിച്ച ട്രംപ്, ആത്യന്തികമായി ഫെഡറൽ ഏജന്റുമാരെ മിനസോട്ടയിൽ നിന്നു പിൻവലിക്കുമെന്നും കൂട്ടിച്ചേർത്തു.
"എനിക്ക് വെടിവയ്പ് ഇഷ്ടമല്ല," ട്രംപ് പറഞ്ഞു. "പക്ഷെ ഒരു പ്രതിഷേധത്തിനിടയിൽ ശക്തമായ, വെടിയുണ്ട നിറച്ച തോക്കുമായി ഒരാൾ കയറിച്ചെല്ലുന്നതും എനിക്കിഷ്ടമല്ല."
വെടിയേറ്റു മരിച്ച അലക്‌സ് പ്രെറ്റി (37) തോക്കു കൈവശം വച്ചിരുന്നു എന്നു തെളിഞ്ഞിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിനു അതിനു ലൈസൻസ് ഉണ്ടായിരുന്നു. ഒരു കൈയ്യിൽ ഫോൺ ഉയർത്തിപ്പിടിച്ചു ഒരു സ്ത്രീയുടെ രക്ഷയ്ക്കെത്തിയപ്പോൾ മറു കൈയിൽ ഒന്നും ഉണ്ടായിരുന്നില്ല. സംസ്ഥാന നിയമം അനുസരിച്ചു അതൊന്നും നിയമവിരുദ്ധമല്ല.
പ്രെറ്റിയെ ഭീകരനായാണ് ഭരണകൂടം ചിത്രീകരിക്കുന്നത്. നിയമപാലകരെ കൂട്ടക്കൊല ചെയ്യാനാണ് ഐ സി യു നഴ്സായ അദ്ദേഹം എത്തിയതെന്നാണ് അവരുടെ ആരോപണം. എന്നാൽ വീഡിയോ ദൃശ്യങ്ങൾ അതു നുണയാണെന്നു തെളിയിക്കുന്നു. അദ്ദേഹം ആയുധം എടുത്തതായി ഒരു വിഡിയോയിലും കാണുന്നില്ല. തോക്കുണ്ടെന്നു ഐസ് ഏജന്റുമാർ തിരിച്ചറിഞ്ഞതു തന്നെ ആളെ കീഴ്പെടുത്തിയ ശേഷമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us