/sathyam/media/media_files/2025/09/19/nnn-2025-09-19-06-16-28.jpg)
വലതുപക്ഷ യുവ റിപ്പബ്ലിക്കൻ നേതാവ് ചാർളി കെർക്കിന്റെ കൊലപാതകം നൽകുന്ന സൂചന രാജ്യം ഒരു വഴിത്തിരിവിൽ എത്തിയെന്നാണെന്നു മുൻ പ്രസിഡന്റ് ബരാക്ക് ഒബാമ പറഞ്ഞു. കെർക്കിന്റെ അഭിപ്രായങ്ങൾ പലതും തെറ്റായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ മരണം ഒരു ദുരന്തമാണെന്നു ഒബാമ പറഞ്ഞു.
"നടന്നത് നമ്മൾ എല്ലാവരും നേരിടാവുന്ന ദുരന്തമാണ്. നമ്മൾ അത് മനസിലാക്കി അതിനെ അപലപിക്കുക തന്നെ വേണം."
രാജ്യത്തു വർധിച്ചു വരുന്ന രാഷ്ട്രീയ അക്രമങ്ങൾക്കു പ്രസിഡന്റ് ട്രംപും അദ്ദേഹത്തിന്റെ ഭരണകൂടത്തിലെ പല അംഗങ്ങളും ഉത്തരവാദികളാണെന്നു ട്രംപ് പറഞ്ഞു. "അവർ കടുത്ത രാഷ്ട്രീയ ഭിന്നത സൃഷ്ടിക്കയാണ്. ഒരു കാര്യം ഞാൻ പറയാം, എന്റെ വൈറ്റ് ഹൗസിൽ ഇത്തരം തീവ്ര പ്രവണതകൾക്കു ഞാൻ യുഎസ് ഗവൺമെന്റിന്റെ പിന്തുണ നൽകിയിരുന്നു.
"തീവ്രമായ അഭിപ്രായങ്ങൾക്കു പിന്നിൽ യുഎസ് ഗവൺമെൻ്റിന്റെ പിന്തുണ ഉണ്ടായാൽ അത് പ്രശ്നമാവും."
മുൻ റിപ്പബ്ലിക്കൻ നേതാക്കളായ ജോർജ് ബുഷ്, ജോൺ മക്കെയ്ൻ തുടങ്ങിയവർ രാജ്യത്തെ ഒന്നിച്ചു നിർത്തിയിരുന്നുവെന്നു ഒബാമ പറഞ്ഞു. "ഇപ്പോഴത്തെ പ്രസിഡന്റും സഹായികളും എതിർ ചേരിയിൽ നിൽക്കുന്നവരെ പുഴുക്കൾ എന്നൊക്കെയാണ് വിളിക്കുന്നത്. ആരെയൊക്കെ ആക്രമിക്കണം എന്നവർ വിളിച്ചു പറയുന്നു. ഇപ്പോൾ നമ്മൾ കാണുന്ന പ്രശ്നം അതാണ്. നമ്മൾ അതുമായി പോരാടേണ്ടി വരും."
കെർക്കിന്റെ ദുരന്തത്തിൽ ദുഖത്തിലാണ്ടവർക്കു സ്വാന്തനം നൽകാൻ ഒബാമ ആഹ്വാ ചെയ്തു. "എനിക്ക് ചാർള കെർക്കിനെ പരിചയം ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ചില ആശയങ്ങളെ കുറിച്ച് പൊതുവായി അറിയാമായിരുന്നു. അതൊക്കെ തെറ്റായിരുന്നുവെന്നു ഞാൻ കരുതുന്നു. അതു കൊണ്ട് സംഭവിച്ചത് ദുരന്തമാണെന്ന വസ്തുത മാഞ്ഞു പോകുന്നില്ല. അദ്ദേഹത്തിന്റെ്റെ കുടുംബത്തിന്റെ ദുഃഖം ഞാൻ പങ്കിടുന്നു.
"കെർക്കിനു രണ്ടു കൊച്ചുകുട്ടികളും ഭാര്യയു അദ്ദേഹത്തെ കുറിച്ച് കര ഉണ്ടായിരുന്ന വലിയൊരു സുഹൃദ വലയമുണ്ടായിരുന്നു.