/sathyam/media/media_files/2025/11/11/c-2025-11-11-05-52-16.jpg)
വാഷിംഗ്‌ടൺ: യു എസിൽ നില നിൽക്കുന്ന ഫെഡറൽ ഭരണ സ്തംഭനം അതിന്റെ 40 ആം ദിവസം പിന്നിടുമ്പോൾ ഒത്തു തീർപ്പു ചർച്ചകൾ ഫലം കാണുന്നതിന്റെ സൂചന നൽകുന്നു. എന്നാൽ ഒത്തു തീർപ്പു നിർദേശങ്ങളിൽ ഡെമോക്രറ്റുകൾ ആവശ്യപ്പെട്ട ചില കാര്യങ്ങൾ ഉണ്ടാവില്ല എന്നും സെനറ്റ് വൃത്തങ്ങൾ പറയുന്നു.
ഞായറാഴ്ച രാത്രി നടക്കുന്ന സെനറ്റ് യോഗത്തിൽ ഒരു ടെസ്റ്റ് ബലപരീക്ഷണം നടത്തി ഭരണ സ്തംഭനം നീക്കുവാനുള്ള പ്രമേയം പാസ്സാകുവാൻ ആവശ്യമായ വോട്ടുകൾ ലഭിക്കുമോ എന്നറിയുവാനാണ് ശ്രമം. സെനറ്റിൽ ഇത് പാസ്സാക്കാൻ ആവശ്യമായ ഡെമോക്രാറ്റ് വോട്ടുകൾ കൂടി ലഭിക്കുവാൻ സാധ്യതയുണ്ട് എന്നാണ് സെനറ്റ് വൃത്തങ്ങൾ നൽകുന്ന സൂചന.
സെനറ്റ് അപ്രോപ്രിയേഷൻസ് കമ്മിറ്റി മൂന്നു വർഷത്തെ ഫണ്ടിംഗ് ബിൽസ് (വെറ്ററൻസ് പ്രോഗ്രാംസ്, കൺസ്ട്രക്ഷൻ ഓഫ് മിലിറ്ററി ഹാവ്സിങ്, വെറ്ററൻസ് പദ്ധതികൾ, നിയമ വകുപ്പിന്റെ ഫണ്ടിംഗ്, മറ്റു ആവശ്യങ്ങൾക്കുള്ള ഫണ്ടിംഗ് പ്രത്യേകം (ആയിരകണക്കിന് ജീവനക്കാരെ പിരിച്ചു വിടാനുള്ള ഓർഡർ റദ്ദ് ചെയ്യുന്ന ഭാഗംഉൾപ്പെടുത്തി ).
അഫൊർഡബിൾ കെയർ ആക്ട് നിലനിൽക്കുവാൻ ആവശ്യമായ ഫെഡറൽ ഫണ്ടിംഗ് തുടരുവാൻ സാധ്യതയില്ല എന്നാണ് അറിയുന്നത്. ഒബാമകെയർ സബ്സിഡികൾ നേരിട്ട് വ്യക്തികളുടെ ഹെൽത്ത് സേവിങ്സ് അക്കൗണ്ടിലേക്കു പോകണം എന്നാണ് പ്രസിഡന്റിന്റെ നിർദേശം. ഇതു വരെ സബ്സിഡികൾ ഇൻഷുറൻസ് കമ്പനികളുടെ അക്കൗണ്ടുകളിലേക്കാണ് പൊയ്ക്കൊണ്ടിരുന്നത്. ഈ പദ്ധതിയിലൂടെ അനർഹരായ മില്യണുകൾക്കു പ്രയോജനം ലഭിച്ചിരുന്നു, ആയിരകണക്കിന് ഹെല്ക്കയെർ കമ്പനികൾക്കും ഏജന്റുമാർക്കും അൺ അക്കൗണ്ടടായി പണം ലഭിക്കത്തക്ക വിധം പദ്ധതി ദുരുപയോഗം ചെയ്തിരുന്നു എന്നിങ്ങനെ പല ആരോപണങ്ങൾ ഉയർന്നിരുന്നു. ഇവയെല്ലാം വിശകലനം ചെയ്താണ് അനാവശ്യമായി ഫെഡറൽ ഫണ്ടിങ്ങിന്റെ ഒഴുക്ക് തടയാൻ പ്രസിഡന്റും അധികാരികളും ശ്രമിച്ചത്.
ഞായറാഴ്ച രാത്രി വൈകി സെനറ്റ് ഈ വിഷയങ്ങളിൽ ടെസ്റ്റ് വോട്ട് നടത്തി. 2026 ജനുവരി 31 വരെയുള്ള ഫെഡറൽ ഫണ്ടിങ്ങിനു അനുമതി തേടിയാണ് വോട്ടിംഗ്. ഭരണസ്തംഭനം നീക്കാൻ റിപ്പബ്ലിക്കനുകളോടൊപ്പം ചേർന്ന് ഡെമോക്രാറ്റ് അംഗങ്ങൾ വോട്ടു ചെയ്യുമോ എന്ന പരീക്ഷണമാണ് നടക്കുക. യു എസിലെ ഏറ്റവും ദൈർഘ്യമേറിയ ഭരണസ്തംഭനത്തിനാണ് അന്ത്യം ഉണ്ടാവുക.
യു എസ് ഡിപ്പാർട്മെന്റ് ഓഫ് അഗ്രിക്കൾച്ചർ ശനിയാഴ്‌ച രാത്രി വളരെ വൈകി ഒരു മെമ്മോയിലൂടെ 'സ്‌നാപ്പ്' പദ്ധതി തുടരുന്നതിനെതിരെ സംസ്ഥാനങ്ങൾ നടപടി സ്വീകരിക്കുന്നത് വിലക്കി. ഒരു മുതിർന്ന ഡെമോക്രാറ്റ് സെനറ്റർ ഒരു ടെലിവിഷൻ ചാനലിനോട് ആവശ്യമായ ഡെമോക്രാറ്റ് സെനറ്റ് വോട്ടുകൾ ഉണ്ടാകുമെന്നു ഉറപ്പു നൽകി. എന്നാൽ ഭൂരിപക്ഷം ഡെമോക്രാറ്റ് അംഗങ്ങളും പ്രമേയത്തെ എതിർത്ത് വോട്ടു ചെയ്യും എന്നാണ് കരുതുന്നത്.
ഹെല്ക്കയെർ വിഷയത്തിൽ ഡെമോക്രറ്റുകളുടെ ആവശ്യം ഒന്നും തന്നെ നടപ്പാകാൻ ഇടയില്ലഎന്ന് ആരോപണം ഉണ്ട്. സെനറ്റ് മെജോറിറ്റി നേതാവ് ജോൺ തുണേ ഒരു മാസം മുൻപ് നൽകാമെന്ന് വാഗ്ദാനം നൽകിയിരുന്ന കാര്യങ്ങൾക്കപ്പുറം ഒന്നും തന്നെ കൂടുതലായി ഡെമോക്രറ്റുകൾക്കു നേടാൻ കഴിഞ്ഞില്ല എന്ന് രാഷ്ട്രീയ നിരീക്ഷകർ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us