ഹിന്ദു പൈതൃക മാസമായി ഒക്ടോബർ പ്രഖ്യാപിച്ചു മിഷിഗണും മിസിസിപ്പിയും

New Update
hbujbj hbu

മിഷിഗൺ, മിസിസിപ്പി സംസ്ഥാനങ്ങൾ 2024 ഒക്ടോബർ ഹിന്ദു പൈതൃക മാസമായി പ്രഖ്യാപിച്ചു. ഹൈന്ദവ സമൂഹത്തിന്റെ  വിലയേറിയ സംഭാവനകൾ കണക്കിലെടുത്താണ് ഈ അംഗീകാരം.

Advertisment

മിഷിഗൺ ഗവർണർ ഗ്രെച്ചൻ വിറ്റ്മാർ തന്റെ പ്രഖ്യാപനത്തിൽ ഹിന്ദു മതം ലോകത്തു മൂന്നാമത്തെ വലിയ മതമാണെന്നു ചൂണ്ടിക്കാട്ടി. അവർക്കു മിഷിഗണിൽ കൂടി വരുന്ന സാന്നിധ്യമുണ്ട്.  "ഹിന്ദു പൈതൃകവും സംസ്‌കാരവും പാരമ്പര്യങ്ങളും പലപ്പോഴും ആവേശം പകരുന്നതാണ്," ഗവർണർ പറഞ്ഞു.

മിസിസിപ്പി ഗവർണർ ടെയ്റ്റ് റീവ്സ് ഹിന്ദു മതത്തോടുള്ള ആദരം പ്രഖ്യാപനത്തിൽ വ്യക്തമാക്കി. സംസ്ഥാനത്തിന് ആ സമൂഹം നൽകിയ സംഭാവനകളും എടുത്തു പറഞ്ഞു."ഞങ്ങളുടെ കുടുംബത്തിൽ നിന്നു നിങ്ങളുടെ കുടുംബത്തിന്  ശുഭ ദീപാവലി," അദ്ദേഹം ആശംസിച്ചു.


Advertisment