/sathyam/media/media_files/2025/03/01/qlfblNWS5tQza9vCW8d6.jpg)
ഒഹായോ : 15 വിദ്യാർഥികളുമായി സഞ്ചരിച്ച സ്കൂൾ ബസിന് തീപിടിച്ചു. മുഴുവൻ വിദ്യാർഥികളെയും അതിസാഹസികമായി രക്ഷപ്പെടുത്തി ഡ്രൈവർ. വ്യാഴാഴ്ച രാവിലെ ഒഹായോയിലെ ക്ലീവ്‌ലാൻഡ് ഹൈറ്റ്‌സിലെ മോണ്ടിസെല്ലോ മിഡിൽ സ്‌കൂളിലേക്ക് വിദ്യാർഥികളുമായെത്തിയ ബസ് ആണ് അഗ്നിഗോളമായി മാറിയത്.
യാതൊരുവിധ പൊള്ളലും ഏൽക്കാതെയാണ് ബസ് ഡ്രൈവർ ബസിനുള്ളിലുണ്ടായിരുന്ന 15 വിദ്യാർഥികളെയും രക്ഷപ്പെടുത്തിയത്. തീ പിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ ഡ്രൈവർ മുഴുവൻ വിദ്യാർഥികളെയും സുരക്ഷിതമായി ബസിൽ നിന്ന് പുറത്തെത്തിച്ചു. വിദ്യാർഥികൾ ഡ്രൈവറുടെ നിർദേശങ്ങൾ പാലിച്ചത് ദുരന്തമൊഴിവാക്കി.
തീപിടിത്തത്തിന്റെ കാരണം സ്കൂൾ ജില്ല, അഗ്നിശമന വകുപ്പ്, സംസ്ഥാന ഹൈവേ പട്രോൾ എന്നിവ അന്വേഷിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ആദ്യം വാഹനത്തിന്റെ പിൻചക്രങ്ങളിലൊന്നിലാണ് തീപിടിച്ചതെന്ന് സ്കൂ ൾ ഡിസ്ട്രിക്റ്റ് സൂപ്രണ്ട് ലിസ് കിർബി പ്രസ്താവനയിൽ പറഞ്ഞു.
തീ ഏതാണ്ട് വാഹനത്തിന്റെ മുഴുവൻ ഭാഗവും വിഴുങ്ങുകയും തകർന്ന ജനാലകളിൽ നിന്ന് കനത്ത പുക ഉയരുകയും ചെയ്തു. സ്കൂൾ ബസ് ഒരു വശത്തേക്ക് മറിയുകയായിരുന്നു. തീ അണയ്ക്കുന്നതിന് മുൻപ് സമീപത്തെ മരത്തിലേക്കും തീ പടർന്നിരുന്നു. അഗ്നിശമന സേന തീ കെടുത്താൻ ശ്രമിക്കുന്നതിനിടയിൽ സമീപത്തെ വീടുകളിലും പുക നിറഞ്ഞിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us