ഗാർഹിക പീഡനക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ടൈ ബേൺസ് രാജിവയ്ക്കണമെന്ന് ഓക്‌ലഹോമ ഗവർണർ

New Update
Cggv

ഓക്‌ലഹോമ സിറ്റി: ഗാർഹിക പീഡനക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ജനപ്രതിനിധി ടൈ ബേൺസ് രാജിവയ്ക്കണമെന്ന് ഓക്‌ലഹോമ ഗവർണർ കെവിൻ സ്റ്റിറ്റ് ആവശ്യപ്പെട്ടു. പൊതുജനങ്ങളോടുള്ള പ്രതിബദ്ധത കണക്കിലെടുത്ത് ബേൺസ് സ്ഥാനമൊഴിയണമെന്നും, ഇത്തരം കുറ്റകൃത്യങ്ങൾ ഗൗരവമായി കാണണമെന്നും ഗവർണർ പ്രസ്താവനയിൽ പറഞ്ഞു. 

Advertisment

കഴിഞ്ഞ ദിവസം, ഗാർഹിക പീഡനത്തിനും ആക്രമണത്തിനും ബേൺസ് കുറ്റക്കാരനാണെന്ന് ഓക്‌ലഹോമ അറ്റോർണി ജനറൽ ഡ്രമ്മണ്ട് അറിയിച്ചിരുന്നു. 2024 നവംബർ, ഏപ്രിൽ 25ന് കുടുംബാംഗങ്ങളെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസുകളിലാണ് 46 വയസ്സുകാരനായ ബേൺസ് കുറ്റക്കാരനാണെന്ന് തെളിഞ്ഞത്. സംഭവത്തിൽ ബേൺസിന് ഒരു വർഷത്തെ തടവ് ശിക്ഷ വിധിച്ചെങ്കിലും, പ്രൊബേഷൻ കാലയളവിലേക്ക് ഇത് സസ്പെൻഡ് ചെയ്തിരിക്കുകയാണ്. 

ശിക്ഷയുടെ ഭാഗമായി, ബേൺസ് ബാറ്ററേഴ്സ് ഇന്റർവെൻഷൻ പ്രോഗ്രാമിൽ പങ്കെടുക്കണമെന്നും കോടതി ഉത്തരവിട്ടു. 2018 മുതൽ ഓക്‌ലഹോമയിലെ 35-ാമത് ഹൗസ് ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണ് ടൈ ബേൺസ്.

Advertisment