/sathyam/media/media_files/2025/08/19/vvc-2025-08-19-04-40-39.jpg)
ഓക്‌ലഹോമ: കലിഫോർണിയ, ന്യൂയോർക്ക് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള അധ്യാപകർക്ക് ഒക്‌ലഹോമയിലെ സ്കൂളുകളിൽ പഠിപ്പിക്കണമെങ്കിൽ പുതിയ സർട്ടിഫിക്കേഷൻ പരീക്ഷ പാസാകണം. സംസ്ഥാനത്തിന്റെ യാഥാസ്ഥിതിക മൂല്യങ്ങളോട് അധ്യാപകർക്ക് യോജിപ്പുണ്ടോ എന്ന് പരിശോധിക്കാനാണ് ഈ പരീക്ഷ.
'അമേരിക്ക ഫസ്റ്റ്' സർട്ടിഫിക്കേഷൻ എന്നാണ് ഈ പരീക്ഷ അറിയപ്പെടുന്നത്. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വരുന്ന അധ്യാപകർ ഓക്‌ലഹോമയുടെ നിലപാടുകൾക്ക് വിരുദ്ധമായ കാര്യങ്ങൾ പഠിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഈ പരീക്ഷയെന്ന് ഒക്‌ലഹോമ സ്കൂൾ സൂപ്രണ്ട് റയാൻ വാൾട്ടേഴ്സ് പറഞ്ഞു.
രാജ്യത്തുടനീളമുള്ള അധ്യാപകരെ ആകർഷിക്കാൻ ഓക്‌ലഹോമ 50,000 ഡോളർ വരെ ബോണസ് വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നിരുന്നാലും, ഈ പുതിയ പരീക്ഷയിലൂടെ സംസ്ഥാനത്തിന്റെ മൂല്യങ്ങളോട് യോജിക്കാത്തവരെ ഒഴിവാക്കുകയാണ് ലക്ഷ്യം. നിലവിൽ, ഈ പരീക്ഷ കലിഫോർണിയ, ന്യൂയോർക്ക് സംസ്ഥാനങ്ങളിൽ നിന്നുള്ള അധ്യാപകർക്ക് മാത്രമാണ് ബാധകമാക്കിയത്.