എതിർക്കുന്നവർ വിഡ്ഢികൾ, താരിഫ് വരുമാനത്തിൽ ഒരാൾക്ക് 2000 ഡോളർ ലഭിക്കും: ട്രംപ്

New Update
Bhdb

വാഷിംങ്ടൺ: താരിഫുകൾ യു.എസിനെ ഏറ്റവും സമ്പന്നവും ആദരണീയവുമായ രാഷ്ട്രമാക്കി മാറ്റിയതെന്ന പ്രഖ്യാപനവുമായി ഡോണൾഡ് ട്രംപ്. ഈ നടപടികളെ എതിർക്കുന്നവർ വിഡ്ഢികളാണ്. രാജ്യത്ത് പണപ്പെരുപ്പമില്ലെന്ന് അവകാശവാദമുന്നയിച്ച ട്രംപ് താരിഫ് വരുമാനത്തിൽ നിന്ന് ഒരാൾക്ക് കുറഞ്ഞത് 2,000 ഡോളർ (ഉയർന്ന വരുമാനമുള്ള ആളുകൾ ഒഴികെ) ലഭിക്കുമെന്നും ലാഭവിഹിതം എല്ലാവർക്കും നൽകുമെന്നും വ്യക്തമാക്കി.

Advertisment

ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലായിരുന്നു ട്രംപ് വീണ്ടും തന്റെ നയം വ്യക്തമാക്കിയത്. താരിഫുകളിൽ നിന്ന് യു.എസ് ട്രില്യൺ കണക്കിന് ഡോളറുകൾ സമ്പാദിക്കുന്നുണ്ട്. യു.എസിന്റെ ഭീമൻ കടമായ 37 ലക്ഷം കോടി ഡോളർ ഉടൻ തന്നെ നൽകാൻ സാധിക്കും. രാജ്യത്തിൽ റെക്കോർഡ് നിക്ഷേപങ്ങൾ ഒഴുകിയെത്തുകയാണ്. പ്ലാന്റുകളിലും ഫാക്ടറികളിലും വരുമാനം കുതിച്ചുയരുന്നുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ആഗോളതലത്തിൽ ഏർപ്പെടുത്തിയ താരിഫുകളെക്കുറിച്ചുള്ള വാദം നവംബർ 6 ന് യു.എസ് സുപ്രീം കോടതിയിൽ ആരംഭിച്ചതിന് പിന്നാലെയാണ് ട്രംപ് പുതിയ വാദങ്ങളുമായി എത്തിയത്. വർഷങ്ങൾക്ക് ശേഷം സുപ്രീം കോടതിയിൽ എത്തുന്ന ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക കേസുകളിൽ ഒന്നായിട്ടാണ് ഈ കേസ് പരിഗണിക്കുന്നതെന്ന് കഴിഞ്ഞ ദിവസം സി.എൻ.എൻ റിപ്പോർട്ട് ചെയ്ത‌ിരുന്നു. പ്രധാന ആഗോള വ്യാപാര പങ്കാളികളായ രാജ്യങ്ങൾക്ക് മേൽ വലിയ താരിഫ് ചുമത്തുമ്പോൾ യു.എസ് പ്രസിഡന്റ് നിയമാനുസൃതമായി പ്രവർത്തിച്ചോ എന്നതിലായിരുന്നു ജഡ്ജിമാർ പ്രധാനമായും വാദം കേട്ടത്.

 ജസ്റ്റിസുമാരായ ആമി കോണി ബാരറ്റ്, നീൽ ഗോർസച്ച്, ബ്രെറ്റ് കാവനോ എന്നിവർ ഈ കാര്യങ്ങൾ ആവർത്തിച്ചു ചോദിച്ചിരുന്നു. ഉയർന്ന താരിഫുകൾ ചുമത്താൻ ഭരണകൂടം ഫെഡറൽ നിയമം ഉപയോഗിക്കുന്നതിനെ ജസ്റ്റിസ് ബാരറ്റ് ചോദ്യം ചെയ്യുകയും എല്ലാ രാജ്യങ്ങളും പരസ്പര താരിഫുകൾക്ക് വിധേയമാകുന്നത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കുകയും ചെയ്തു. ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റും ഹാജരായിരുന്നു.

Advertisment