ഇതര രാജ്യങ്ങളിൽ ഭീകര പ്രവർത്തനം നടത്തുന്നതിനെ എതിർക്കുന്ന കലിഫോർണിയയുടെ ബിൽ 3027 വിവാദമായി. അസംബ്‌ളി അംഗം ജസ്മീത് ബൈൻസ് കൊണ്ടു വന്ന ബില്ലിനെ കുറിച്ചു കലിഫോർണിയ ഏഷ്യൻ അമേരിക്കൻ പാസിഫിക് ഐലണ്ടർ ലെജിസ്ളേറ്റിവ് കോക്കസ് (എ എ പി ഐ എൽ സി) നടത്തിയ പരാമർശം തെറ്റായ വ്യാഖ്യാനമാണെന്നു ഹിന്ദു അമേരിക്കൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി (എച് എ പി എ സി) ആരോപിച്ചു.
എച് എ പി എ സി ബൈൻസിനെ ഭീകര പ്രവർത്തനത്തോടു ബന്ധപ്പെടുത്തുന്നുവെന്നു എ എ പി ഐ എൽ സി പറയുന്നു. ഏഷ്യൻ അമേരിക്കൻ നേതൃത്വമുള്ള എച് എ പി എ സി ഏഷ്യൻ വിരുദ്ധ വിദ്വേഷം പരത്തുകയാണെന്നും അവർ ആരോപിക്കുന്നു.
ഈ ആരോപണങ്ങൾ അസംബന്ധമാണെന്നു വാദിക്കുന്ന എച് എ പി എ സി, തങ്ങൾ ബില്ലിനെ എതിർക്കുന്നതു കൊണ്ടു പകപോക്കാൻ എ എ പി ഐ എൽ സി ശ്രമിക്കയാണെന്ന് ആരോപിക്കുന്നു.
അവർ പറയുന്നത് ഇതരരാജ്യ ഭീകര പ്രവർത്തനത്തെ നിർവചിക്കുന്നതിൽ ബില്ലിൽ പിശകുണ്ടെന്നാണ്. ഹിന്ദു അമേരിക്കൻ ക്ഷേത്രങ്ങളിൽ ഖാലിസ്ഥാൻ നടത്തുന്ന ആക്രമണത്തിനെതിരെ പ്രവർത്തിക്കുന്നതും ആ പ്രസ്ഥാനത്തെ കുറിച്ചു പഠിപ്പിക്കാൻ ശ്രമിക്കുന്നത് തടയാനും ബില്ലിനു കഴിയും എന്നതിൽ ആശങ്കയ്ക്കു ന്യായമുണ്ട്.
ഇതരരാജ്യ ഭീകരതയുടെ നിർവചനത്തിൽ ഖാലിസ്ഥാൻ ഉയർത്തുന്ന ഭീഷണി കൊണ്ടുവരേണ്ട കാര്യമില്ല എന്നാണ് എച് എ പി എ സിയുടെ നിലപാട്.ഖാലിസ്ഥാൻ വാദികൾ 25,000 പേരുടെ ജീവനെടുത്തിട്ടുണ്ടെന്നു 2021ൽ ഹഡ്‌സൺ ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട് ഉദ്ധരിച്ചു എച് എ പി എ സി പറയുന്നു. 1985ൽ എയർ ഇന്ത്യയുടെ കനിഷ്‌ക വിമാനത്തിൽ ബോംബ് വച്ച് 329 പേരെ വധിച്ചതും അവരാണ്. അത്തരം സംഭവങ്ങൾക്കെതിരെ സംസാരിക്കുന്നത് ഏഷ്യൻ വിരുദ്ധ വിദ്വേഷമല്ല.
അടുത്തിടെ യുഎസിൽ ഹിന്ദുക്കൾക്കു നേരെ ഉണ്ടായ അതിക്രമങ്ങളെ എ എ പി ഐ എൽ സി അപലപിക്കാത്തത് നിരാശാജനകമാണെന്നു എച് എ പി എ സി ചൂണ്ടിക്കാട്ടി. അതിൽ പലതും ഖാലിസ്ഥാന്റെ ആക്രമണങ്ങൾ ആയിരുന്നു.